പാട്ന: ബിഹാറില്‍ സിപിഎം, ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായത് സോണിയാ ഗാന്ധിയുടെയും തേജ്വസി യാദവിന്റെയും കാലുപിടിച്ച്. സിപിഎമ്മിനെയും സിപിഐയെയും ഒഴിവാക്കി ആദ്യഘട്ടത്തില്‍ സിപിഐ എംഎലിന് 15 സീറ്റുകളാണ് മഹാസഖ്യം നല്‍കിയത്. തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിച്ചാല്‍ നിലവിലുള്ള സീറ്റുകളില്‍ കൂടി തോല്‍ക്കുമെന്ന് മുന്‍കൂട്ടികണ്ട് സിപിഎം നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടത്തിയ ചര്‍ച്ചകളിലാണ് സിപിഎമ്മിന് നാല് സീറ്റ് മഹാസഖ്യം അനുവദിച്ചത്.
മഹാസഖ്യത്തിന്റെ ഭാഗമായി ആര്‍ജെഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലു മാണ് മത്സരിക്കുന്നത്. മൂന്ന് ഇടതുപാര്‍ട്ടികളായ സിപിഐ-എംഎല് (19), സിപിഐ (6), സിപിഎം (4) എന്നിവയ്ക്ക് മൊത്തം 29 സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത് സിപിഎം മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളിലാണ് സീറ്റ് ധാരണയായതെന്ന് പൊളിറ്റ്ബ്യൂറോ അംഗം ഹന്നന്‍ മൊള്ള വ്യക്തമാക്കി.
ബിഹാറില്‍ സിപിഎം മത്സരിയ്ക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബിഭുതിപൂരില്‍ നിന്ന് അജയ്കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍ നിന്ന് രാജ്മംഗല്‍ പ്രസാദ് മാജിയില്‍ നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അവധേഷ് കുമാറാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍, പലയിടത്തും പ്രചരണത്തിന് ഇറങ്ങാന്‍ പോലും സിപിഎമ്മിന് പ്രവര്‍ത്തകരില്ലാത്ത അവസ്ഥയാണ്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. നിലവിലുള്ള 243 അംഗ നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 29 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: