തിരുവനന്തപുരം: ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ അഖിലേന്ത്യാതല പ്രക്ഷോഭം നടത്താന്‍ ഭാരതീയ മസ്ദൂര്‍ സംഘ് തീരുമാനിച്ചു.
വരാന്‍ പോകുന്ന സമരത്തിനു മുന്നോടിയായി ഒക്ടോബര്‍ 10 മുതല്‍ 16 വരെ രാജ്യവ്യാപകമായി മുന്നറിയിപ്പുവാരം ആചരിക്കും.ഒക്ടോബര്‍ 28 നാണ് ദേശവ്യാപകമായ പ്രതിഷേധ ദിനം. സര്‍ക്കാര്‍ തൊഴിലാളികളുടെ ശബ്ദം ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വരുന്ന പക്ഷം, തൊഴിലാളികളുടെ സമരം ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനും മറ്റ് തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ദേശവ്യാപകമായി നീണ്ടു നില്ക്കുന്ന പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി നാം മുന്നോട്ടു പോകാന്‍ ബിഎംഎസ് ദേശീയ സമ്മേളനം തീരുമാനിച്ചു.
സര്‍ക്കാര്‍ മുന്‍കൈയെടുത്തു് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്ത് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.
മുതലാളിത്ത മാതൃകയില്‍ ഇറക്കുമതിചെയ്യപ്പെട്ട ഇരപിടിയന്‍ സാമ്പത്തിക നയവും, തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളും തെറ്റായ നയങ്ങളുമെല്ലാമാണ് തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതില്‍ ദയനീയമായി രാജ്യം പരാജയപ്പെടാന്‍ കാരണം.തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സമായി നില്ക്കുന്ന തെറ്റായ നിയമ പരിഷ്ക്കാരങ്ങള്‍ ഒഴിവാക്കണം. പെന്‍ഷനുമായി ബന്ധപ്പെട്ട് സി.സി.എസ് റൂള്‍, എന്‍.പി.എസ്, സാമ്പത്തിക മേഖലയിലെ പദ്ധതികള്‍, ഇ.പി.എസ്, യു.ഒ സെക്ടര്‍ തുടങ്ങിയ മേഖലകളില്‍
ആരോഗ്യ പരിപാലന സംവിധാനത്തോടെയും, ജീവിത വില സൂചികയുമായി ബന്ധപ്പെടുത്തിയും ശമ്പളത്തിന്റെ 50% തുകയില്‍ കുറയാത്ത സംഖ്യ പെന്‍ഷനായി കിട്ടണം. അസംഘടിതമേഖലയില്‍ കുറഞ്ഞ പെന്ഷന് 5000 രൂപ ലഭിക്കണം.
വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം.
വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം
ഗുജറാത്ത് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പരിഷ്ക്കാരങ്ങളെ നിരാകരിച്ച സുപ്രിംകോടതി വിധി ബി.എം.എസ് സ്വാഗതം ചെയ്യുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ നിര്‍ദ്ദയം പട്ടടയില്‍ ദഹിപ്പിക്കും വിധമുള്ള തൊഴില്‍ നിയമ പരിഷ്ക്കാരങ്ങള്‍ ഓഡിനന്‍സ് രാജിലൂടെ കൊണ്ടുവന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കുകയും ,സാമൂഹ്യ സംഘടനകളുടെ അഭിപ്രായത്തെ ഇക്കാര്യത്തില്‍ മാനിക്കുകയും വേണം.
പടിഞ്ഞാറന്‍ രീതിയെ അവലംബിച്ചുള്ള ജി.ഡി.പി. വളര്‍ച്ചാ മാനദണ്ഡം തെറ്റായ വളര്‍ച്ചാ സൂചകമാണന്നും ഇത് പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്കു തന്നെ ഹാനി കരവുമാണ് അതിനാല്‍ ,സര്‍ക്കാര്‍ മാതൃകയില്‍ തിരുത്തല്‍ വരുത്തി ഭാരതീയ മാതൃക അടിസ്ഥാനമാക്കി പുരോഗതിയുടെ സൂചകം കണക്കാക്കണമെന്നും അതിന് ദേശവ്യാപകമായി പ്രചരണം നടത്തണം. ബിഎംഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: