കൊല്ലം: സര്‍വ്വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ അട്ടിമറിച്ച സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ് ജില്ലാപ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള. എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം സിവില്‍സ്റ്റേഷനു മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഫുള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കാനുള്ള അവസരം ഇതുവഴി നഷ്ടമായിരിക്കുകയാണ്. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതുപക്ഷം പുതുതായി കേരളത്തിലെ ആറ് പൊതുമേഖലാസ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കി. ഇവര്‍ ഇപ്പോള്‍ നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായംകൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
അരനൂറ്റാï് കാലത്തെ നിരവധി സമരപോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി ഇടതുസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കേï ശമ്പളപരിഷ്കരണം അട്ടിമറിക്കപ്പെട്ടു. സാലറി ചലഞ്ചിന്റെ മറവില്‍ നാലുവര്‍ഷത്തിനുള്ളില്‍ രïുമാസത്തെ ശമ്പളം പിടിച്ചുപറിച്ചതും സമാനതകളില്ലാത്ത അനീതിയാണ്. മരവിപ്പിച്ച ലീവ് സറïറും പതിനാറ് ശതമാനം ക്ഷാമബത്ത കുടിശ്ശികയും അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാലര വര്‍ഷമായി തുടരുന്ന തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളി അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ജില്ലാസെക്രട്ടറി ആര്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം എ. രഞ്ജിത്ത്, പി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപണ്ടാ
ടികള്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അനീതാരവീന്ദ്രന്, സംസ്ഥാന സമിതി അംഗങ്ങളായ എ. ഉദയകുമാര്‍, ആര്. പ്രദീപ്കുമാര്‍, ജില്ലാ ട്രഷറര്‍ പി. മനേഷ്ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: