കൊട്ടിയം: അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ പുറത്തേക്ക് അണുനാശിനി തളിച്ചു. കുട്ടിയുടെശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫ്ളാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന പ്ലിന്റു -സുരേഷ് ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകന് ക്രിസ്വാന്റെ ശരീരത്തിലാണ് അണുനാശിനി തളിച്ചത്. വീടിനു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ഫ്ളാറ്റിന് മുന്നില്‍ കിടത്തിയ ശേഷം വീട്ടുകാര്‍ അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് അണുനാശിനി പ്രയോഗിക്കുന്ന ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ടത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവെത്തി അണുനാശിനി തളിച്ചയാളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു.
കുട്ടിയുടെ പുറംകഴുകി വൃത്തിയാക്കിയെങ്കിലും അടുത്തദിവസം കുട്ടിക്ക് ദേഹമാകെ ചൊറിച്ചിലും തടിപ്പും ത്വക്കിന് നിറം മാറ്റവും ഉïാകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിവരം ഇരവിപുരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഏതാനും ദിവസം മുമ്പ് ഒരു കോവിഡ് രോഗി വസ്ത്രങ്ങള്‍ എടുക്കാനായി ഫ്ളാറ്റില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ അണുനശീകരണം നടത്തിയതെന്നാണ് പറയുനത്. എന്നാല്‍ ഇവിടുത്തെ താമസക്കാരനായ ആളെ അണുനശീകരണത്തിന് നിയോഗിച്ചതെന്തിനെó് ആര്‍ക്കും അറിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: