കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്നു ഇന്നു മൂന്ന് പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 642 ആയി.
698 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 109 441 ആയി. രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് – ഹവല്ലി 161 , അഹമ്മദി 180, ഫർവാനിയ 130, കേപിറ്റൽ 114, ജഹ്റ 113.
538 പേര്‍കൂടി രോഗ മുക്തരായതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 101314 ആയി. ആകെ 7485 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 129 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4120 പേരിൽ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 772811 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: