ന്യൂദല്‍ഹി: വ്യോമസേന ഗണനീയമാം വിധം മാരകവും ശക്തവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
എണ്‍പത്തിയെട്ട് വര്‍ഷത്തെ അര്‍പ്പണബോധവും ത്യാഗവും മികവും വ്യോമസേനയുടെ പ്രയാണത്തെ അടയാളപ്പെടുത്തുന്നതായും 88-ാമത് വ്യോമസേനാ ദിനത്തില്‍, വ്യോമ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഇളം നീലക്കുപ്പായമണിഞ്ഞ പുരുഷന്മാരെയും സ്ത്രീകളെയും പറ്റി അഭിമാനിക്കുന്നുവെന്ന് വ്യോമ സേനാംഗങ്ങളെ പരാമര്‍ശിച്ചു കൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു. വെല്ലുവിളികള്‍ നേരിടാനും എതിരാളികളെ പിന്തിരിപ്പിക്കാനുമുള്ള വ്യോമസേനയുടെ ശേഷിയെ പ്രണമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധുനികവത്ക്കരണത്തിലൂടെയും തദ്ദേശീയവത്ക്കരണത്തിലൂടെയും വ്യോമസേനയുടെ പോരാട്ട ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: