കൊല്‍ക്കത്ത: ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് പോലീസും തൃണമൂല്‍ ഗുണ്ടകളും. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ബിജെപി മാര്‍ച്ചിനെതിരെ അക്രമം അഴിച്ചുവിട്ടത്. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന് അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ബംഗാളിലെ ബിജെപിയുടെ കൗണ്‍സിലര്‍ മനീഷ് ശുക്ലയെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ മാര്‍ച്ച്. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധം ബിജെപി സംഘടിപ്പിച്ചിരുന്നു.
പലയിടത്തും തൃണമൂല്‍ ഗുണ്ടകള്‍ പ്രതിഷേധങ്ങളെ കായികമായി അക്രമിച്ചിരുന്നു. എന്നാല്‍, പോലീസ് നോക്കിനില്ക്കുക മാത്രമാണ് ഉണ്ടായത്. ബംഗാള്‍ സെക്രട്ടേറിയറ്റിലേക്ക് ബിജെപി മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചിടാന്‍ മമത ബാനര്‍ജി നിര്‍ദ്ദേശിച്ചിരുന്നു. തൃണമൂല്‍ ഗുണ്ടടളുടെയും പോലീസിന്റെ അക്രമത്തില്‍ ബിജെപി പിന്തിരിയില്ലെന്ന് ബിജെപി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: