കോഴിക്കോട്: കോവിഡ് പരിശോധനകള്‍ക്കായി അമിത ചാര്‍ജ്ജ് ഈടാക്കുന്ന സ്വകാര്യലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നില്‍പ്പ് സമരം സംഘടിപ്പിച്ചു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ ഫലം വൈകുന്നതിനാലാണ് മിക്കവരും കൊറോണ ടെസ്റ്റിന് ആയി സ്വകാര്യലാബുകളെ ആശ്രയിക്കുന്നതെന്നും രോഗികളെ ചൂഷണം ചെയ്യുന്ന നിലപാടില്‍ നിന്നും സ്വകാര്യലാബ് ഉടമകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനക്ക് അമിതചാര്‍ജ്ജ് ഈടാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ അധികൃതര്‍ ഉടനടി നടപടിയെടു ത്തില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച നിര്‍ബന്ധിതമാകുമെന്നും ടി. റെനീഷ് കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. രജീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്, ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന്, മീഡിയ ഇന്‍ചാര്‍ജ്ജ് നിപിന് കൃഷണന്, നോര്‍ത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സംഗീത് മേച്ചേരി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിനെ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: