തൃശൂര്‍: പെന്ഷന് ആനുകൂല്യങ്ങള്‍ കവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പ്രതിഷേധ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ ഡിഡിഇ ഓഫിസിനു മുന്പില് അധ്യാപകര്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ, എന്‍ടിയു സംസ്ഥാന സമിതി വനിതാ വിഭാഗം കണ്‍വീനര്‍ കെ.സ്മിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഗിരീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കണ്‍വീനര്‍ പി.ശ്രീദേവി,ജില്ലാ വൈസ് പ്രസിഡന്റ് ബൈജു,പ്രസന്നകുമാരി,രാജു,റോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കുകയും സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുന:സ്ഥാപിക്കുമെന്നും വാഗ്ദാനം നല്കി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍, കൊറോണയെന്ന മഹാമാരിയെ അവസരമാക്കി അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പെന്ഷന് ആനുകൂല്യത്തിന്റെ കഴുത്തിന് കത്തിവെയ്ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് എന്‍ടിയു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: