ചേര്‍ത്തല: ബ്രാഞ്ച് സെക്രട്ടറിയുടേയും വനിതാ നേതാവിന്റെയും അവിശുദ്ധ ബന്ധം. സിപിഎമ്മില്‍ പൊട്ടിത്തെറി. എക്സറേ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അംഗവും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ യുവതിയോടൊപ്പം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നഗരസഭ 13-ാം വാര്‍ഡില്‍ ഫയര്‍ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഇഎംഎസ് വായനശാലയില്‍ വൈകിട്ടോടെയായിരുന്നു സംഭവം. കാരംസ് കളിക്കാനായി വായനശാലയില്‍ എത്തിയ പാര്‍ട്ടി അനുഭാവികളായ സ്ത്രീകളാണ് ഇരുവരെയും കണ്ടത്.
സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ട്ടി ചുമതലകള്‍ വഹിക്കരുതെന്ന ചട്ടം മറികടന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ നേതാവ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാനേതാവുമായുള്ള ഇയാളുടെ അവിശുദ്ധ ബന്ധത്തിനെതിരെ സമീപത്തെ ബ്രാഞ്ച് കമ്മിറ്റിയിലെ ചിലര്‍ എല്‍സി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം നടപടിയെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നേതാവിനും യുവതിക്കുമെതിരെ നടപടിയെടുത്ത് പാര്‍ട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കാന്‍ നേതൃത്വം തയ്യാറാകമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്ക്കുമ്പോള് പാര്‍ട്ടി നേതാക്കളുടെ അവിശുദ്ധ ബന്ധം സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: