Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

”താടിവളര്‍ത്തും മീശവളര്‍ത്തും മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും; അത് ഞങ്ങടെ ഇഷ്ടം , ഞങ്ങളത് ചെയ്യും”

കേരളക്കാരനായ കെ.സി. വേണുഗോപാലാണ് ഇപ്പോള്‍ രാഹുലിന്റെ വലംകൈ. ദല്‍ഹിയിലെ തണ്ടൂരി അടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ ഒരു യുവതിയെ പച്ചയായി കത്തിച്ചപ്പോള്‍ എരിഞ്ഞടങ്ങിയത് ഏത് തുല്യതയും നീതിയുമാണെന്ന് വേണുഗോപാലിന് വിശദീകരിക്കാമോ ? വിശന്നുവലഞ്ഞ ഒരു ആദിവാസി യുവാവിനെ മോഷണം നടത്തിയെന്നതിന്റെ പേരില്‍ തല്ലിക്കൊന്നത് കേരളത്തിലല്ലേ ? രണ്ടരവര്‍ഷം കഴിഞ്ഞു. വിചാരണപോലും നടന്നിട്ടില്ല. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞത് ഏറെ പഴക്കമുള്ള സംഭവമൊന്നുമല്ലല്ലോ.

ഉത്തരന്‍ by ഉത്തരന്‍
Oct 8, 2020, 05:15 am IST
in Main Article

”ഞങ്ങള്‍ താടിവളര്‍ത്തും മീശവളര്‍ത്തും  

മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും

താടി വളര്‍ത്തും മീശവളര്‍ത്തും

അത് ഞങ്ങടെ ഇഷ്ടം 

ഞങ്ങടെ ഇഷ്ടംഞങ്ങളത് ചെയ്യും”

‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചലചിത്രത്തിലെ പാട്ടിലെ വരികളില്‍ ചിലതാണ് മേലുദ്ധരിച്ചത്. റോഡിലിറങ്ങി നടക്കും, പാടത്തിരുന്ന് ചിരിക്കും, പെരുമഴയൊക്കെ നനയും, മഞ്ഞത്തിറങ്ങി നടക്കും തുടങ്ങിയ നയ പ്രഖ്യാപനങ്ങളും പാട്ടിലുണ്ട്.

കേരളത്തിലെ ഇന്നത്തെ ഭരണക്കാരുടെ പെരുമാറ്റവും പാട്ടിലെ വരികളം തമ്മില്‍ വല്ലാത്ത അടുപ്പം. ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും. ആരാണ് ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന അഹങ്കാരമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനും അവരുടെ കുഞ്ഞാടുകളായ ഡിവൈഎഫ്‌ഐക്കാര്‍ക്കും. കുന്നംകുളത്ത് ഒരു സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പറയാറുണ്ടല്ലോ. കൊല്ലപ്പെട്ടത് സിപിഎമ്മുകാരനാണെന്ന് സിപിഎമ്മിന് സംശയമില്ല. അക്രമികള്‍ ആര്‍എസ്എസ് – ബിജെപിക്കാരാണെന്ന് സിപിഎമ്മിലെ ചിലര്‍ക്ക് ഒട്ടും സംശയമില്ല. അവരത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ പോലീസുകാര്‍ക്ക് അത് ബോധ്യം വരുന്നില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമൊന്നും അവര്‍ക്ക് കണ്ടെത്താനാവുന്നില്ല. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനു പോലും കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയം കണ്ടെത്താനായില്ല. എന്നിട്ടും ചിലരുടെ താന്തോന്നിത്തം കാണുമ്പോഴാണ് ആദ്യം ഉദ്ധരിച്ച വരികള്‍ ഓര്‍മ്മ വരുന്നത്.

യുപിയില്‍ അപൂര്‍വ്വമായി നടക്കുന്ന അതിക്രമങ്ങളെ മഹാഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല. പക്ഷേ ക്രിമിനല്‍ നടപടികളില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണോ? കുറ്റവാളി മനസ്സുള്ള ഒട്ടേറെ പേര്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. ഉത്തര്‍പ്രദേശവും കേരളവുമായി താരതമ്യപ്പെടുത്തിയാല്‍ കേരളമാണ് കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശിലെ ജനസംഖ്യ 24 കോടിയാണ്. കേരളത്തിലെ ജനസംഖ്യയാകട്ടെ മൂന്നര കോടിയോളവും. ഉത്തര്‍പ്രദേശ് സാക്ഷരതയില്‍ കേരളത്തിന്റെ അടുത്തൊന്നുമെത്തില്ല. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് ബലാല്‍സംഗം കൂടുതല്‍. പട്ടികജാതി-വര്‍ഗ്ഗ പീഡനത്തിലും ഒന്നാം സ്ഥാനം കേരളത്തിലാണ്. കഴിഞ്ഞ ദിവസം വനിതാ ഡോക്ടറെ കുത്തിക്കീറിയത് കേരളത്തിലല്ലേ. അതിന്റെ പേരില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്നാരെങ്കിലും പറഞ്ഞോ ?

കേരളക്കാരനായ കെ.സി. വേണുഗോപാലാണ് ഇപ്പോള്‍ രാഹുലിന്റെ വലംകൈ. പുള്ളിക്കാരന്‍ ഒരു മുത്തശ്ശി വാറോലയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ”ആ ചിതയില്‍ എരിഞ്ഞടങ്ങിയത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും നീതിയും” എന്നാണ്. ദല്‍ഹിയിലെ തണ്ടൂരി അടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ ഒരു യുവതിയെ പച്ചയായി കത്തിച്ചപ്പോള്‍ എരിഞ്ഞടങ്ങിയത് ഏത് തുല്യതയും നീതിയുമാണെന്ന് വിശദീകരിക്കാമോ ?

കേരളത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതാണോ? നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞത് ഏറെ പഴക്കമുള്ള സംഭവമൊന്നുമല്ലല്ലോ. സരിതയോട് അടുത്തത് ഏത് തുല്യതയുടെയും നീതിയുടെയും ബലത്തിലാണ് ? എണ്ണിയെണ്ണി പറയണോ ?

ഭിത്തിമെത്തയാക്കി സ്ത്രീപീഡനം നടത്തിയെന്ന പരാതി യുപിയിലോ മധ്യപ്രദേശിലോ ആയിരുന്നില്ല. ഷൊര്‍ണൂരിലെ ഒരു സഖാവിനെതിരെ അതിന്റെ പേരില്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. എറണാകുളത്തും കണ്ണൂരിലും സമാന സ്വഭാവമുള്ള പരാതി വന്നപ്പോള്‍ മാറ്റി നിര്‍ത്തിയ സഖാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ തിരിച്ചുവന്നില്ലേ ?

വിശന്നുവലഞ്ഞ ഒരു ആദിവാസി യുവാവ് മോഷണം നടത്തിയെന്നതിന്റെ പേരില്‍ തല്ലിക്കൊന്നത് കേരളത്തിലല്ലേ ? രണ്ടരവര്‍ഷം കഴിഞ്ഞു. വിചാരണപോലും നടന്നിട്ടില്ല. 2016ലെ ആദ്യ ആറുമാസം 910 പീഡനകേസുകളാണ് കേരളത്തിലുണ്ടായത്. ഈവര്‍ഷം ജൂലായ് വരെ അത് 7907 ആയി. 232 പരസ്യമായ അപമാനിക്കല്‍, 190 തട്ടിക്കൊണ്ടുപോകല്‍. 910 ബലാല്‍സംഗങ്ങള്‍, 87 വയസ്സുള്ള അമ്മൂമ്മയെപോലും വെറുതെവിട്ടില്ല. കഴിഞ്ഞ വര്‍ഷം 1263 ബലാല്‍സംഗങ്ങളാണുണ്ടായത്. എന്നിട്ടും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ യുപിയെ നോക്കി കൊഞ്ഞനം കുത്തും. ഇതിനെയും വിളിക്കേണ്ടത് താന്തോന്നിത്തം എന്നല്ലാതെന്ത് ?

സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കത്തിച്ചത് വാര്‍ത്തയാക്കിയതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും ഹാലിളകി. പ്രസ് കൗണ്‍സിലിന് പരാതി നല്‍കുമെന്ന് മന്ത്രി ബാലന്‍ പ്രസ്താവിച്ചു. കത്തിയതിന്റെ ഉത്തരവാദിത്തം വൈദ്യുതിയുടെ പേരില്‍ കെട്ടിവയ്‌ക്കാനാണ് ശ്രമിച്ചത്. ഇപ്പോഴിതാ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്ന് ഫോറന്‍സിക് കണ്ടെത്തിയിരിക്കുന്നു. പിന്നെന്തുകൊണ്ടാണാവോ ആദ്യത്തെ മൊഴി. ഞങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്ന് ഊട്ടി ഉറപ്പിക്കലാണത്. അതിനെയാണ് താന്തോന്നിത്തരം എന്ന് വിളിക്കുന്നത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.