കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 2.300 കിലോഗ്രാം മിശ്രിതരൂപത്തിലുള്ള സ്വര്‍ണം പിടികൂടി. തലശ്ശേരി സ്വദേശിനി ജസീലയില്‍ നിന്ന് 1.640 കിലോഗ്രാം സ്വര്‍ണമിശ്രിതം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബില് നിന്ന് 660 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്.
വിപണിയില്‍ ഏകദേശം ഒരു കോടിയോളം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ എയര്‍ അറേബ്യയുടെ 99454 വിമാനത്തിലെ യാത്രക്കാരായ ഇവര്‍ ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കുന്നതിനിടയിലാണ് പിടിയിലായത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ട് കെ.കെ. പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഇ. മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഡി. സജിന്‍, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ്കുമാര്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: