ന്യൂദല്‍ഹി : പൊതു നിരത്തുകള്‍ കൈയേറി സമരം നടത്താന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്ന പേരില്‍ ഷഹീന്‍ബാഗില്‍ സമരം നടത്തിയ സമരത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
പൊതു നിരത്തുകള്‍ കൈയേറി സമരം നടന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഷഹീന്‍ബാഗിലെ സമരങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പലപ്പോഴും അപകടം നിറഞ്ഞ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ കോടതി ഷഹീന്‍ബാഗ് പ്രതിഷേധം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.
ഷഹീന്‍ബാഗില്‍ റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ കോടതിക്ക് മുന്നിലെത്തിയ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തടസമില്ല. എന്നാല്‍ അത് പ്രത്യേകമായി അനുവദിച്ച സ്ഥലത്ത് മാത്രമെ സംഘടിപ്പിക്കാന്‍ പാടുള്ളൂ. നിലവില്‍ പ്രതിഷേധങ്ങള്‍ക്ക് പ്രാധാന്യമില്ലെങ്കിലും ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം പ്രസക്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: