കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 131 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 102 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി.
3153 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 34 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്. തവിഞ്ഞാല്‍ സ്വദേശികള്‍ 20, വെള്ളമുണ്ട സ്വദേശികള്‍ 18, കല്‍പ്പറ്റ സ്വദേശികള്‍ 16, വെങ്ങപ്പള്ളി സ്വദേശികള്‍ 14, മാനന്തവാടി സ്വദേശികള്‍ 10, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശികളായ 8 പേര് വീതം, പൊഴുതന, തരിയോട്, കണിയാമ്പറ്റ സ്വദേശികളായ 5പേര് വീതം, ബത്തേരി സ്വദേശികള്‍ 4, മുട്ടില്‍ സ്വദേശികള്‍ 3, തിരുനെല്ലി, നെന്മേനി, മീനങ്ങാടി, പനമരം, വൈത്തിരി സ്വദേശികളായ 2 പേര് വീതം, എടവക, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു നീലഗിരി സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.
ഇവരില്‍ വൈത്തിരി, കല്‍പ്പറ്റ ആശുപത്രികളിലെ ഓരോ ജീവനക്കാരും ഉള്‍പ്പെടുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍; സെപ്തംബര്‍ 25ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഒക്ടോബര്‍ 9ന് കര്‍ണാടകയില്‍ നിന്ന് വന്ന തരിയോട് സ്വദേശി, സപ്തംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശികളായ രണ്ടുപേര്‍, സെപ്തംബര്‍ 26ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി, സെപ്തംബര്‍ 29ന് ഊട്ടിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: