ആലപ്പുഴ: കയറുല്‍പ്പന്ന നിര്‍മാണമേഖല പ്രതിസന്ധിയില്‍. ചെറുകിട ഉല്‍പ്പാദകരുടെ ഫാക്ടറികളിലും അവരുടെ സഹകരണ സംഘങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കയറുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ സ്റ്റോക്കായി ഇരിക്കുന്നു. ചകിരി തടുക്കല്പ്പന്ന മേഖലയില്‍ പൂര്‍ണമായും തൊഴിലില്ലാത്ത സ്ഥിതിവിശേഷമാണ്. പിപിഎസ് സ്കീം പ്രകാരം 20 ശതമാനം വരെ സബ്സിഡി നല്‍കിയിട്ടും കയറ്റുമതിക്കാര്‍ കയര്‍ കോര്‍പ്പറേഷനില്‍ നിന്ന് തടുക്കുല്പ്പന്നങ്ങള് വാങ്ങാതെ ഡിപ്പോകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു.
വലപ്പായുടെ ഭാവി പ്രതീക്ഷിച്ച് തടുക്ക് തറികള്‍ രൂപമാറ്റം വരുത്തി പായ് തറികള്‍ ആക്കണമെന്ന് കയര്‍ കോര്പ്പറേഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം തറികള്‍ അതിലേക്ക് മാറ്റം വരുത്തുകയുണ്ടായി. ഉല്‍പ്പാദന ക്ഷമതയെക്കാന് ഉല്പാദനം വര്‍ധിക്കുകയും വിപണന സാധ്യത ഇല്ലാതക്കുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ രീതിയില്‍ പ്രതിസന്ധി നേരിടുമ്പോള്‍ കയര്‍ഫെഡ് കയറിന് നല്‍കിയിരുന്ന 10 ശതമാനം സബ്സിഡി കുറയ്ക്കാന്‍ തീരുമാനിച്ചിക്കുന്നതും മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കയര്‍മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്ക യര്മന്ത്രിക്ക് നിവേദനം കൊടുക്കാനുംയോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് എം.പി പവിത്രന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി. സനല്‍കുമാര്‍, എന്‍.വി തമ്പി, പി.ബിനു, പി.പി പ്രകാശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: