കൊല്ലം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒക്ടോബര്‍ ഒന്നിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ എന്‍ടിയു ആഹ്വാനം ചെയ്ത സംസ്ഥാനതല പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ് പെന്‍ഷന് ക്വാളിഫൈയിംഗ് സര്‍വീസ് കണക്കാക്കുമ്പോള്‍ ആറുമാസത്തിലധികമുള്ള സര്‍വീസ് ഒരു സമ്പൂര്‍ണ വര്‍ഷമായി പരിഗണിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ ഇതിന് ഒമ്പതുമാസം വേïിവരും. ഫുള്‍ പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞത് 29 വര്‍ഷവും ഒരു ദിവസവും എന്നത് ഇനി മുതല്‍ 29 വര്‍ഷവും ഒമ്പത് മാസവുമായി ഉയരുന്നു. മുഴുവന്‍ ഗ്രാറ്റുവിറ്റി ലഭിക്കാന്‍ മിനിമം 32 വര്‍ഷവും ഒരു ദിവസവും എന്നത് 32 വര്‍ഷവും ഒമ്പത് മാസവുമായി മാറുന്നു.
പുതിയ ഉത്തരവ് മൂലം ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണ് സംഭവിക്കുക. ഇതിനുമുമ്പ് സംസ്ഥാനത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൂട്ടത്തോടെ പിടിച്ചുവച്ചത് എ.കെ. ആന്റണിയുടെ ഭരണകാലത്തായിരുന്നു. സംഘടനാവ്യത്യാസമില്ലാതെ അന്ന് ജീവനക്കാര്‍ നടത്തിയ യോജിച്ച പ്രക്ഷോഭത്തിലൂടെ ആനുകൂല്യങ്ങള്‍ വീïെടുക്കുകയായിരുന്നു. ഇപ്പോള്‍ വീïും സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന വായ്പാപദ്ധതി അവസാനിപ്പിച്ചു കൊïായിരുന്നു തുടക്കം. ശമ്പളപരിഷ്‌കരണം, പങ്കാളിത്തപെന്‍ഷന്‍, ക്ഷാമബത്ത, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ലീവ് സറïര്‍, ബ്രോക്കണ്‍ സര്‍വീസ് ആനണ്ടു
കൂല്യങ്ങള്‍, നാലുവര്‍ഷത്തിനിടെ രïുമാസത്തെ ശമ്പളം എന്നിവയെല്ലാം പിടിച്ചുവച്ച സര്‍ക്കാര്‍ ഒടുവില്‍ പെന്‍ഷനിലും കൈവച്ചിരിക്കുകയാണ്. എന്‍ടിയു ജില്ലാ പ്രസിഡന്റ് പണ്ടാറങ്കോട് ബിജു അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശിവന്‍പിള്ള, ഉപജില്ലാ സെക്രട്ടറി എം.ജി. പ്രദീപ് ലാല്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. വിവാദ ഉത്തരവിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: