പുത്തൂര്‍: ഉപയോഗമില്ലെങ്കിലും നാട്ടുകാരെ പേടിപ്പിക്കാനാണ് പുത്തൂര്‍ എസ്എന്‍ പുരം കോലിയക്കോട് കുടിവെള്ള സംഭരണി. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥലയിലെത്തിയതോടെ ഭീതിയിലാണ് ഗ്രാമവാസികള്‍.
1984ല്‍ ആണ് ഈ കൂറ്റന്‍ സംഭരണി സ്ഥാപിച്ചത്. പത്തുവര്‍ഷമായി ജലവിതരണം മുടങ്ങി ഉപയോഗശൂന്യമായി കിടക്കുന്നു. പൊരിക്കലില് വലിയസംഭരണി സ്ഥാപിച്ചതോടെയാണ് കോലിയകോട് ജലസംഭരണി നോക്കുകുത്തിയായത്. സംഭരണിയുടെ തുണുകള്‍ പലതും ഇളകിയ നിലയിലാണ്. കോണ്‍ക്രീറ്റ് ബീമിന്റെ ഭാഗങ്ങള്‍ പൊട്ടിയിട്ടുണ്ടï്. സമീപമുള്ള വീടിന്റെ മുകളിലേക്ക് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതവണ അടര്ന്നുവീണിട്ടുണ്ടï്. സംഭരണി ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ജലസംഭരണി നില്ക്കുന്ന സ്ഥലമാകെ കാടുകയറി ഇഴജന്തുകളുടെ താവളമായി. നിരവധി വീടുകള്‍ ഈ സംഭരണിയുടെ പരിസരത്തുണ്ടï്. അപകടാവസ്ഥയിലായ ഈ ജലസംഭരണി നീക്കം ചെയ്യാനോ കേടുപാടുമാറ്റി പുതുക്കി നിര്‍മിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പുത്തൂരില്‍ ജലസംഭരണി തകര്‍ന്നുവീണ് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടïിരുന്ന കുഞ്ഞ് മരിച്ചതിന്റെ ദാരുണഓര്മകള്ക്ക് അധികം പഴക്കം വന്നിട്ടില്ല. ഇവിടെയും ദുരന്തം ആവര്‍ത്തിക്കും മുമ്പ് അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: