പുനലൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നവര്‍ക്ക് പ്രവേശനസൗകര്യം ഒരുക്കി പാസ് നല്കുന്ന ആര്യങ്കാവിലെ ഫെസിലിറ്റിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇവിടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകരടക്കമുള്ളവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ വാഹനം ഏര്‍പ്പെടുത്തുമെന്ന ആര്‍ഡിഒയുടെ വാഗ്ദാനവും പാഴ്വാക്കായി.
പോലീസ് ക്യാന്റീനില്‍ നിന്നും ഭക്ഷണം സൗകര്യമുണ്ട. പക്ഷേ പണം നല്‍കണം. ഇന്നലെ ഡ്യൂട്ടിക്ക് നിയോഗിച്ചവരില്‍ കുമളി സ്വദേശി വരെ ഉണ്ടïായിരുന്നു. എന്നാല്‍ സമീപപ്രദേശങ്ങളായ തെന്മല, ആര്യങ്കാവ്, ഒറ്റക്കല്‍ ഭാഗങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് ഇവിടെ ഡ്യൂട്ടി ഇതുവരെ നല്‍കിയിട്ടില്ല. പുറമെ നൂറ്റി അമ്പതുദിവസം പിന്നിടുമ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ടïു കമ്പ്യൂട്ടറുകള്‍ക്കും ഇന്നുവരെ വിശ്രമം ഉണ്ടïായിട്ടില്ല. അതിനാല്‍ പലപ്പോഴും കമ്പ്യൂട്ടര്‍ പ്രവര്ത്തനസജ്ജമല്ലാതെയുമാകും. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്തതു മൂലം ഇവിടെ ജോലി എടുക്കുന്നവരുടെ മൊബൈലില്‍ ആണ് വിവരങ്ങള്‍ കൈമാറുന്നത്.
ഇത്രയൊക്കെ സാഹസപ്പെട്ട് വിവരങ്ങള്‍ നല്കി ചെക്കുപോസ്റ്റ് പിന്നിട്ട് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ച് പാസ് നല്കുമ്പോഴും ഇവര്‍ വീട്ടില്‍ തന്നെ കഴിയുമെന്നതിന് ഉറപ്പിñാത്തത് മറ്റൊരു പ്രശ്നത്തിന് വഴിതുറക്കുóു. അദ്ധ്യാപകര്‍ അനുഭവിക്കുó ബുദ്ധിമുട്ടുകള്‍ ജòഭൂമി കഴിഞ്ഞദിവസം വാര്ത്തയാക്കിയിരുóു. തുടര്‍ó് ഇവര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുമെó് ആര്‍ഡിഒ വ്യക്തമാക്കി. ആ വാഗ്ദാനമാണിപ്പോള്‍ പാഴായത്.
ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ, പോലീസ്, മെഡിക്കല്‍ വകുപ്പുകള്‍ക്ക് പുറമെയാണ് ദൂരെദേശങ്ങളില്‍ നിന്നും അദ്ധ്യാപകരെയും നിയോഗിച്ചിട്ടുള്ളത്. മൂന്നുകൗണ്ടïറുകളിലായാണ് പ്രവര്‍ത്തനം. ഇത്തരത്തില്‍ ഇതുവഴി കടത്തിവിടുന്നവരില് ഏറെയും വീടുകളില്‍ കഴിയാതെ പുറത്തിറങ്ങുന്നതും കോവിഡിന്റെ വ്യാപനം കിഴക്കന്‍ മേഖലയില്‍ ശക്തമാക്കിയിട്ടുണ്ടï്. ഇവര്‍ക്കായി വാഹനസൗകര്യം ഒരുക്കുമെന്ന ആര്‍ഡിഒ ബി. ശശികുമാറിന്റെ വാഗ്ദാനം പാലിക്കപ്പെടാതെ ആയതോടെ സര്‍ക്കാരില്‍ നിന്നു കിട്ടുó ശമ്പളം ഏറിയകൂറും യാത്രാ ഇനത്തില്‍ ചെലവഴിക്കേണ്ടï ഗതികേടിലാണ് അദ്ധ്യാപകര്‍. ഇന്നലെ വളരെ കുറച്ച് ആളുകളാണ് എത്തിയതെന്നും ഇനി തിരക്ക് കുറയുമെóാണ് കരുതുóത്. അതിര്‍ത്തി കടóെത്തുóവര്‍ക്ക് ഇത്തരത്തില്‍ പാസ് വാങ്ങാന്‍ താല്പര്യമിñെóും അദ്ധ്യാപകര്‍ പറയുóു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: