കുവൈത്ത് സിറ്റി: നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ കാലയളവ് രണ്ടാഴ്ചയിൽ നിന്നും ഒരാഴ്ചയായി കുറക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ വർദ്ധിച്ച ആവശ്യകത മുൻ നിർത്തിയാണു തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പ്രവേശന വിലക്ക് ഇല്ലാത്ത രാജ്യങ്ങളിലെത്തി അവിടെ നിന്നും പിസിആര്‍ ടെസ്റ്റ് എടുത്തശേഷം കുവൈത്തിൽ തിരിച്ചെത്തുന്ന ജീവനക്കാർക്കാണു ഇത് ബാധകമാക്കുക.
കൊറോണയുടെ വ്യാപനം അടിസ്ഥാനമാക്കി ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള യാത്രക്കാര്‍ക്കാണ് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: