ജനീവ : ലോകം വളരെ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര വിഭാഗ തലവന്‍ ഡോ. മൈക്കേല്‍ റയാന്. ലോകത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്ന ആകെ കേസുകളുടെ 20 ഇരട്ടിയിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനിലായിരുന്നു റയാന്റെ പ്രസ്താവന. ലോകത്തെ ആകെ ജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. ലോകത്തെ വലിയൊരു പങ്ക് ജനതയും ഇന്ന് അപകട സാദ്ധ്യതയെ അഭിമുഖീകരിക്കുന്നുണ്ട്. വൈറസ് വ്യാപനം ഉയരുമെങ്കിലും അതിനെ അടിച്ചമര്‍ത്താന്‍ മനുഷ്യന് സാധിക്കും. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കേസുകളില്‍ വന്‍ കുതിപ്പുണ്ടാവുന്നു. യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും കൊവിഡ് മരണങ്ങള് കൂടുന്നു. അതേ സമയം, ആഫ്രിക്കയിലും പടിഞ്ഞാറന്‍ പസഫിക് മേഖലയിലും സ്ഥിതിഗതികളില്‍ അല്പം ആശ്വാസമുണ്ട്. ഞങ്ങളുടെ പുതിയ കണക്കുകള്‍ പറയുന്നത് ലോകത്തെ പത്ത് ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്നാണ്. ‘ റയാന് പറഞ്ഞു.
ഏകദേശം 760 കോടി ആണ് ലോകത്തെ ആകെ ജനസംഖ്യ. ഇതില്‍ 76 കോടി പേര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ നിലവില്‍ 3.5 കോടിയിലേറെ പേര്‍ക്ക് മാത്രമാണ് കൊവിഡ് 19 ബാധിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: