ന്യൂദല്‍ഹി: ഹാത്രാസ് കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന കുറ്റത്തിന് യുപി പോലീസ് അറസ്റ്റ് ചെയ്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം സെക്രട്ടറിയും. എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോര്‍ട്ടറും നിലവില്‍ ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടറുമായ സിദ്ദിഖ് കാപ്പനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം അറസ്റ്റിലായത്
റിപ്പോര്‍ട്ടിങ്ങിനായാണ് പോയതെന്നാണ് അവകാശപ്പെടുന്നതെങ്കിലും മുസാഫര്‍ നഗര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അതിക് ഉര് റഹ്മാന് ഉള്‍പ്പെടെ പോപ്പുവര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പമായിരുന്നു സിദ്ദിഖിന്റെ യാത്ര. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില തെളിവുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തി. ഹത്രാസില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ലഘുലേഖകളും ലാപ്ടോപ്പിലെ ചില രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവരെ കൂടൂതെ,ബറേജ് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി അലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുപി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്.
ഹത്രാസ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്.
ബിജ്നോര്‍, ബുലന്ദ്ഷഹര്‍, സഹാറന്‍പൂര്‍, ഹാത്രാസ്, അയോദ്ധ്യ, പ്രയാഗ്രാജ്, ലഖ്നൗ എന്നിവിടങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയതിന് 13 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗൂഡാലോചനയില്‍ വിദേശ ധനസഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: