കരുനാഗപ്പള്ളി: കടല്‍കയറ്റവും കടലാക്രമണവും മൂലം വലയുന്ന ആലപ്പാട് തീരവാസികളുടെ ദുരിതം പരിഹാരിക്കാതെ അധികൃതര്‍. രൂക്ഷമായ കടലാ ക്രമണം ചെറുക്കാന്‍ തീരത്ത് മണല്‍ചാക്കുകള്‍ (ജിയോ ബാഗുകള്‍) നിരത്തുന്നത് കടലില്‍ കായംകലക്കുന്നതു പോലെ.
ആലപ്പാട് തീരത്തെ കടലാ ക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന് കടല്‍ഭിത്തി നിര്‍മിച്ചിട്ട് 35 വര്‍ഷത്തിലധികമായി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കടല്‍ഭിത്തി കാണാനില്ല. ഇതു മൂലം ശക്തമായ കടല്‍ത്തിരമാലകള്‍ വന്ന് കരയെടുക്കു ന്നത് പതിവാണ്. പതുക്കെ പതുക്കെ തീരം കടലായി മാറുകയാണ്. പലഇടങ്ങളിലും കടലും കായലും (ടിഎസ് കനാല്‍) തമ്മില്‍ മീറ്ററുകളുടെ വ്യത്യാസമേ ഉള്ളൂ. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ കടലും കായലും തമ്മില്‍ ഒന്നിക്കുമെന്ന് പരി സ്ഥിതി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പാരിസ്ഥിതിക പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓണാട്ടുകരയും കുട്ടനാടും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ നാശമായിരിക്കും ഫലം. പരിസ്ഥിതിവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായിട്ടില്ല.
ഏതാനും മാസംമുമ്പ് കാലവര്‍ഷത്തിന് നിരവധി വീടുകള്‍ തകര്‍ന്നു. തുടര്‍ന്ന് കരയോഗാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചെറിയഴീക്കലിലും പണിക്കര്‍ കടവിലും നാട്ടുകാര്‍ റോഡ് ഉപരോധിച്ച്എംഎല്എ ആര്. രാമചന്ദ്രന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ തടഞ്ഞും. ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഇവിടെ താത്കാലികമായി മണല്‍ചാക്കുകള്‍ അടുക്കി. ലക്ഷങ്ങള്‍ മുടക്കി നിക്ഷേപിച്ച മണല്‍ചാക്കുകള്‍ കടലെടുത്തതുമൂലം കാണാനില്ല. വീണ്ടും ഒരു കോടി 30 ലക്ഷം മുടക്കി മണല്‍ചാക്കുകള്‍ സ്ഥാപണ്ടിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ഈ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കടല്‍ഭിത്തിയും പണ്ടുലിമുട്ടും യഥാവിധി നിര്‍മിക്കണമെന്ന ആയിരക്കണക്കിന് തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാതെ ഒന്നരക്കോടിയോളം മുടക്കി ജിയോബാഗുകള്‍ സ്ഥാപിക്കാനുള്ള ശ്രമം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: