Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് തുരങ്കത്തിനായി മലതുരക്കുന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിനായി; ലക്ഷ്യം കോടിക്കണക്കിന് രൂപയുടെ പാറ; വന്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍

ഇത്തരം പദ്ധതികള്‍ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങള്‍ വേണ്ടെന്ന് വെയ്‌ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയില്‍ നിര്‍ത്തി പോയാലും കൊങ്കണ്‍ കമ്പനിയെ മുന്നില്‍ നിര്‍ത്തി സബ്‌കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷന്‍ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോള്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 07:09 pm IST
in Kerala

കൊച്ചി: വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍. കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നില്‍.  അല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങള്‍ വേണ്ടെന്ന് വെയ്‌ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയില്‍ നിര്‍ത്തി പോയാലും കൊങ്കണ്‍ കമ്പനിയെ മുന്നില്‍ നിര്‍ത്തി സബ്‌കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷന്‍ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോള്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു?

വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. വികസനത്തെ തുരങ്കം വെയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. വനമേഖല ഉള്‍പ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്.

വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ കിട്ടാന്‍ അപേക്ഷ പോലും കൊടുക്കും മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കും എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ദാ, നിര്‍മ്മാണ ഉദ്ഘാടനവും കഴിഞ്ഞു.

ഒരു പദ്ധതി വേണോ വേണ്ടയോ എന്നറിയാന്‍ സാമ്പത്തികമായും പാരിസ്ഥിതികമായും സാങ്കേതികമായും വയബിള്‍ ആണോ എന്നറിയണം. അതിനു ഫീസിബിലിറ്റി പഠനം വേണം. വയബിള്‍ ആണെന്ന് കണ്ടാല്‍ പാരിസ്ഥിതിക ആഘാത പഠനം വേണം. പദ്ധതി കൊണ്ടുണ്ടാകാവുന്ന ആഘാതങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അത് പറയും.പരിഹരിക്കാനാകാത്ത ആഘാതമാണെങ്കിലോ, സാമ്പത്തികമോ സാങ്കേതികമോ ആയി പദ്ധതി നഷ്ടമാണെങ്കിലോ അത് ഉപേക്ഷിക്കും. ഇല്ലെങ്കില്‍ മുന്നോട്ടു പോകും.

ഇവിടെ കാലാകാലങ്ങളായി താമരശ്ശേരി ചുരത്തില്‍ മലയിടിയാതെ ഉള്ള റോഡ് പരിപാലിക്കാനോ വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് മലയിടിച്ചു അടിയിലൂടെ തുരങ്കമുണ്ടാക്കി പുതിയ പദ്ധതി. ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോര്‍ട്ട്?

പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചില്‍ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിര്‍മ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? 100 ദിവസത്തെ വികസന പദ്ധതികളില്‍ സര്‍ക്കാരിന്റെ തന്നെ SDG ക്കും കാലാവസ്ഥാ നയത്തിനും എതിരായ എത്രയെണ്ണം ഉണ്ട്?

ഇതൊന്നും പരിഗണിക്കാതെ ആണല്ലോ മന്ത്രിസഭ ഈ പദ്ധതി തുടങ്ങാന്‍ അംഗീകാരം നല്‍കിയത്. രാഷ്‌ട്രീയമായോ, ജനാധിപത്യപരമായോ, നിയമപരമായോ അത് ശരിയായ തീരുമാനമല്ല. Informed consent അല്ല. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണ് നാം വിഴിഞ്ഞത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

ഇടുക്കിയില്‍ ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ കല്ലു പൊട്ടിച്ചു കടത്തി. സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിച്ചു കൊള്ളയ്‌ക്ക് ഒത്താശ ചെയ്തു. മലയിടിഞ്ഞു മനുഷ്യര്‍ മരിച്ചു, കൃഷിഭൂമി തകര്‍ന്നു, പലരുടെയും സ്വപ്നങ്ങളും. ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. കുതിരാനില്‍ വര്‍ഷങ്ങളായി ഒരു തുരങ്കം തുറക്കാന്‍ ആകാതെ കിടക്കുന്നു. ദേശീയപാത കേന്ദ്രത്തിന്റെ തലയില്‍ ആയതുകൊണ്ട് സൈബര്‍ സഖാക്കളും ന്യായീകരണ തൊഴിലാളികളും ക്യാപ്‌സൂള്‍ ഒട്ടിച്ചു മുന്നേറുന്നു.

കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന് ഞാന്‍ ന്യായമായി സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങള്‍ വേണ്ടെന്ന് വെയ്‌ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയില്‍ നിര്‍ത്തി പോയാലും കൊങ്കണ്‍ കമ്പനിയെ മുന്നില്‍ നിര്‍ത്തി സബ്‌കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷന്‍ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോള്‍ LDF ന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകും.

ഇടിയുന്ന താമരശേരി ചുരത്തിനു ബദലായി തുരങ്കം ആകാമെങ്കില്‍ എല്ലാവര്‍ക്കും നല്ല കാര്യമാണ്. കുറെ കാര്‍ബണ്‍ എമിഷന്‍ പോലും തടയാനാകും. എന്നാലത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കപ്പെടേണ്ട ഒന്നാണ്.

നിലനില്‍ക്കുന്ന വികസനം വേണമെന്ന പരിസ്ഥിതി ദിനത്തിലെ പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, ഈ പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കണം. അത് ജനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ച ചെയ്യണം. അല്ലാതെ ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കില്‍ അത് ഈ നാട്ടില്‍ നടക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചില അശാസ്ത്രീയ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ പരിസ്ഥിതി സ്‌നേഹികളെ വികസനവിരോധികള്‍ എന്നു മുദ്ര കുത്തിയിട്ടു കാര്യമില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് ആകണം. അതിനു തയ്യാറാകാന്‍ സര്‍ക്കാരിനോട് പൗരന്‍ എന്ന നിലയ്‌ക്ക് ആവശ്യപ്പെടുന്നു. നന്ദി.

Tags: ഫെയ്സ്ബുക്ക്തുരങ്കംWayanad tunnel roadHarish Vasudevan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.