കോഴിക്കോട്: ബിഎംഎസ് പയ്യോളി മേഖലാ ഭാരവാഹി സത്യന് തോലേരിയുടെ വീട്ടിലെ കാറും ബൈക്കുകളും കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിഎംഎസ് ജില്ലാ സമിതി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതികകളെ പിടിക്കുന്നതില്‍ വീഴ്ച്ച വരുത്തുകകയും ചെയ്യുകയാണെന്ന് യോഗം വിലയിരുത്തി.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിഎംഎസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്, ജോ.സെക്രട്ടറിമാരായ സുരേഷ്കുമാര്‍, പ്രശാന്ത്, അരിക്കോത്ത് രാജന്, ഖജാന്‍ജി വി.കെ. ഷൈനു എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് നേതാക്കള്‍ സത്യന് തോലേരിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: