തൃശൂര്‍: കുണ്ടും കുഴിയുമായ ഗ്രാമീണ റോഡുകളില്‍ കുത്തികുലുങ്ങിയും പൊടിശ്വസിച്ചും ദുരിത യാത്ര. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തിക്കാട് ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളിലെ റോഡുകളാണ് പൊട്ടിപ്പെളിഞ്ഞ് കിടക്കുന്നത്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസന സമിതി നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും വൈ.പ്രസിഡന്റിന്റെയും വാര്ഡുകളായിട്ടു പോലും റോഡിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ഉദാസീനത അത്ഭുതപ്പെടുത്തുന്നതാണെന്ന് റോഡ് വികസന സമിതി പറയുന്നു. ചാഴൂര്‍ പഞ്ചായത്തിലെ ജീവനക്കാരുടെയും ഭരണസമിതിയുടെയും കുറ്റകരമായ അനാസ്ഥയെ കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായും റോഡ് വികസന സമിതി പറഞ്ഞു. കൃത്യമായി ഓഫീസിലെത്താത്ത ഉഴപ്പരായ ജീവനക്കാരെ അനുകൂലിക്കുന്ന നിലപാടാണ് ഭരണസമിതിയുടേത്. ഇത്തരം തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്നും റോഡ് വികസന സമിതി അറിയിച്ചു.
വടക്കാഞ്ചേരി: പാര്‍ളിക്കാട് മേഖലയിലെ തകര്‍ന്ന റോഡുകളോടുള്ള നഗരസഭ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. തകര്‍ന്ന റോഡില്‍ പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു. പാര്‍ളിക്കാട് പാറപ്പുറം സെന്റര്‍, തച്ചനാത്തുകാവ് അംഗന്‍വാടി റോഡിലെ അന്ന ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ കല്ലും ടാറും ഇളകി മാറി തകര്‍ന്ന് കിടക്കുകയാണ്. ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമര പരിപാടികള്‍ സംഘടിപ്പിച്ചത്. വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജെപി പാര്‍ളിക്കാട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികള്‍ക്ക് കണ്‍വീനര്‍ അജിത് എം എ, ശ്രീകേഷ് ,നിഖില്‍, വിനീഷ്, രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: