തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതില് ചാടി കടന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ ട്രഷറര്‍ അനൂപ്, പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ എന്നിവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റ് മതില് ചാടി കടന്ന് പ്രതിഷേധിച്ചത്. സെക്രട്ടേറിയറ്റ് പരിസരത്ത് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നതെങ്കില്‍ അതിനെയെല്ലാം മറികടന്നാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിലേയ്ക്ക് ചാടിക്കടന്നത്.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെങ്കില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കും വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: