കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 109 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 96 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടം അറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി.
2961 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്. വെങ്ങപ്പള്ളി, നെന്മേനി, കല്‍പ്പറ്റ സ്വദേശികളായ 13 പേര് വീതം, മേപ്പാടി സ്വദേശികള്‍ 9, വൈത്തിരി, പനമരം, സ്വദേശികളായ 8 പേര് വീതം, തവിഞ്ഞാല്‍ സ്വദേശികള്‍ 7, എടവക, ബത്തേരി സ്വദേശികളായ 6 പേര് വീതം, മാനന്തവാടി, വെള്ളമുണ്ട സ്വദേശികളായ 4 പേര് വീതം, ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ പൂതാടി സ്വദേശികളായ നാലു പേര്, പടിഞ്ഞാറത്തറ സ്വദേശികള്‍ 3, അമ്പലവയല്‍ സ്വദേശികള്‍ 2, മൂപ്പൈനാട്, പൊഴുതന, പുല്‍പ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തര് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുംഎത്തിയവര് സെപ്തംബര്‍ 25ന് സൗദി അറേബ്യയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി, 27ന് കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: