കേരളത്തിന്റെ കൊറോണാ പ്രതിരോധം ഇപ്പോൾ പുഴുവരിക്കുകയാണ്. ബിബിസിയിലെ തള്ളും നമ്പര്‍വണ്‍ വീമ്പിളക്കലും പിആർ സ്തുതികളും കൊണ്ട് മലീമസമായ ടീച്ചറമ്മയുടെ വകുപ്പ് പുഴുവരിച്ച് ജീര്‍ണിക്കുകയാണ്.
കോവിഡ് രോഗിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്യുന്നു, കോവിഡ് ബാധിച്ച ചികിത്സയിലായ 6 മാസം പിഞ്ചു കുഞ്ഞിനെ എലി കടിക്കുന്നു, കോവിഡ് രോഗി പുഴുവരിച്ച് മരണത്തോട് മല്ലടിക്കുന്നു, കോവിഡ് രോഗിയുടെ മൃതദേഹത്തിന്പകരം മറ്റാരുടേയോ മൃതദേഹം നൽകുന്നു, കോവിഡ് വാർഡിൽ രോഗികൾ ആത്മഹത്യ ചെയ്യുന്നു തുടങ്ങി ആകെ താറുമാറാണ് പിഞ്ഞാണ പുരസ്കൃതമായ നമ്മുടെആരോഗ്യരംഗം.
എന്താണ് ഇതിനൊക്കെയുള്ള ഒറ്റമൂലി?. ഡോകർമാരുടെ സസ്പെൻഷൻ. രണ്ട് ലക്ഷം കിടക്കകളുമായി കോവിഡ് രോഗികളെ കാത്തിരുന്ന വിശുദ്ധ മാതാവ് ഇപ്പോൾ ഡോക്ടർമാരുടെ കസേര തെറുപ്പിക്കാൻ നടക്കുകയാണ്. അതോടെ നമ്മുടെ ഉത്തരവാദിത്തം തീർന്നല്ലോ?. മാത്രമല്ല സൈബർ സഖാക്കൻമാർക്ക്അർമാദിക്കാനുള്ള ക്യാപ്സൂളുമായി. ആഹ്ളാദത്തിന് ഇതിൽപ്പരം എന്തുവേണം.
ബി,സി കാറ്റഗറിയിൽ ഉള്ള കോവിഡ് രോഗികളെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുക. 1500 മുതൽ 2000 വരെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്നാണ് 6 മണിക്ക്
പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രി തള്ളിമറിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യം എന്താണെന്ന് ഒന്ന് പരിശോധിക്കാം. നിലവിൽ 536 കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. അതായത്
മുഖ്യമന്ത്രി തള്ളിമറിച്ചതിന്റെ മൂന്നിലൊന്ന് സൗകര്യം മാത്രം. അവിടെ ചികിത്സയിലുള്ളവരാകട്ടെ 395 പേർ മാത്രം. ഇതിന് പുറമേ 83 ഐസിയു കിടക്കകളും ഇവിടെയുണ്ട്. ഇതിൽ 80 ലും രോഗികളുണ്ട്. ക്രമാതീതമായി രോഗികൾ ഇല്ലെന്ന് വ്യക്തം. തിരുവനന്തപുരം ജില്ലയിൽ 12000 ത്തോളം രോഗികളാണ് ആകെയുള്ളത്. ഇതിൽ 10000 പേരും, കൃത്യമായി പറഞ്ഞാൽ 10,054 പേർ വീടുകളിൽ തന്നെ കഴിയുകയാണ്. അപ്പോൾ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് വീർപ്പു മുട്ടുന്നില്ലെന്ന് ചുരുക്കം.
പിന്നെന്താണ് ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം കാര്യങ്ങൾ കൈവിട്ടു പോകുന്നത്. ഇവിടെയാണ്
കെടുകാര്യസ്ഥത, സിപിഎമ്മിന്റെ പിൻവാതിൽ നിയമനം ഒക്കെ ചർച്ചയാകുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫീസറായ ഡോ. അരുണയെ സസ്പെന്‍റ് ചെയ്ത് സർക്കാർ കൈകഴുകി. ഇതോടെ മുഴുവൻ കുറ്റവും സാധാരണക്കാരായ, കാര്യക്ഷമമായി പണിയെടുത്തിരുന്ന ഉദ്യോഗസ്ഥരുടെ തലയിലായി. ഇതോടെസഹനത്തിന്റെ പരിധി വിട്ട ഡോക്ടർമാർ സമരത്തിനിറങ്ങി. സസ്പെൻഷനാണ്പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെങ്കിലും സമരം അതിനെതിരെ മാത്രമല്ലഅധികൃതരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കൂടിയാണ്.മേൽനോട്ടചുമതലയുള്ളഡോക്ടറെ പുറത്താക്കുന്നതിന് പകരം രോഗിയെ ചികിത്സിക്കാൻ നിയോഗിക്കപ്പെട്ടഡോക്ടറെ കണ്ടെത്താത്തത് എന്തുകൊണ്ടാണ്.രോഗിയെ പുഴുവരിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി?പിഞ്ചു കുഞ്ഞിനെ എങ്ങനെ എലി കടിച്ചു?. എലി പെരുകാനുള്ള കാരണം എന്താണ്?.ഏതെങ്കിലും ഡോക്ടർമാരാണോ എലിയെ കൊണ്ടു വിട്ടത്?. അതോ അവിടുത്തെവൃത്തിഹീന സാഹചര്യമാണോ?. ഇതൊക്കെയല്ലേ കണ്ടെത്തേണ്ടത്.
അടുത്ത പ്രശ്നമാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെക്ഷാമം. നേരത്തെ തന്നെ ആൾക്ഷാമം രൂക്ഷമായിരുന്നെങ്കിലും അതൊക്കെരോഗിക്കൊപ്പമുള്ള ബന്ധുവിന്റെ സഹായത്തോടെ മറികടക്കുകയായിരുന്നു പതിവ്.എന്നാൽ കോവിഡായതോടെ ഇത് അസാധ്യമായി. കോവിഡ് നേരിടാൻ വലിയ സന്നാഹംഒരുക്കിയന്ന് അവകാശപ്പെടുന്ന സർക്കാർ എന്തുകൊണ്ട് ഇക്കാര്യംശ്രദ്ധിച്ചില്ല എന്ന് വ്യക്തമാക്കണം. ദേശീയ ആരോഗ്യ ദൗത്യം അഥവാഎൻ.എച്ച്.എം വഴി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുക,താത്കാലിക അടിസ്ഥാനത്തിൽ നഴ്സുമാരെയും അറ്റൻഡർമാരേയും നിയമിക്കുക തുടങ്ങിഅടിസ്ഥാനപരമായ ഒന്നും ചെയ്യാതെയാണ് സർക്കാർ ഇക്കണ്ട അട്ടഹാസം ഒക്കെനടത്തിയത്.
ഇഷ്ടക്കാർക്ക് കോവിഡ് ഡ്യൂട്ടിക്ക് നൽകാതെയും ദീര്‍ഘ അവധി നൽകിയുംഅധികൃതർ ചില ഇടപെടലുകൾ നടത്തി രംഗം വഷളാക്കിയിട്ടുമുണ്ട്. അതുകൊണ്ടല്ലേഷിഫ്റ്റ് ഇടുന്ന കാര്യത്തിൽ ഇടപെടാൻ ജില്ലാ കളക്ടർ തയ്യാറായത്.രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതിനാലല്ല ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് വ്യക്തം. ചില കണക്കുകൾ നോക്കാം.കോവിഡ് രോഗികൾക്കായി സർക്കാർ മേഖലയിൽ ആകെ 1731 ബെഡുകളാണ് തിരുവനന്തപുരംജില്ലയിൽ ഉള്ളത്. ഇതിൽ 1101 രോഗികൾ മാത്രമാണ് ഉള്ളത്. സ്വകാര്യമേഖലയിലുള്ള 454 ബെഡുകളിൽ 146 രോഗികളെ ഉള്ളൂ. 112 ഐസിയു കിടക്കകൾഉള്ളിടത്ത് 80 രോഗികളാണ് ഉള്ളത്. 13 എണ്ണം കാലി. ആകെയുള്ള 60വെന്‍റിലേറ്ററുകളിൽ 38 എണ്ണവും കാലിയാണ്. അതായത് രോഗികളെക്കൊണ്ട് ആശുപത്രികൾ വീർപ്പുമുട്ടുന്നില്ലെന്ന് വ്യക്തമായല്ലോ?.
അപ്പോൾ പിന്നെ തിരു മെഡി കോളേജിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണംആരാണ്. പി. ആർ വർക്കിന്റെ ഭാഗമായി പൊങ്ങച്ച വായ്‌ത്താരികൾ ചാനലുകള്‍ വഴിഅവതരിപ്പിച്ച് ആഗോള പ്രശസ്തി നേടാൻ നടന്ന ടീച്ചറമ്മയും സർക്കാരും മാത്രമാണ് ഇതിന് ഉത്തരവാദി.ഇപ്പോൾ നടന്ന ഒരു മാനഭംഗത്തിന്റെ പേരിൽ നമ്മൾഅപഹസിക്കുന്ന യോഗി ആദിത്യനാഥ് ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാൻ ഫൈവ്സ്റ്റാർ ഹോട്ടലുകൾ ഏർപ്പെടുത്തുകയും ശമ്പള വർദ്ധന പ്രഖ്യാപിക്കുകയുംചെയ്തപ്പോൾ നമ്പർ കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കിട്ടിക്കൊണ്ടിരുന്നനക്കാപ്പിച്ചയിൽ കൈയിട്ട് വാരുകയായിരുന്നു എന്ന കൂടി ഓർക്കണം. പിണറായിവിജയൻ വന്ന ശേഷമാണ് കേരളംപോലും ഉണ്ടായതെന്ന മട്ടിലുള്ള തള്ളിമറിക്കലുകൾനടത്തുന്ന സൈബർ സഖാക്കൾക്ക് ഇതൊന്നും ബാധകമല്ലായിരിക്കും. ഏത് പിഞ്ഞാണവുംനൊബൈലിന് തുല്യമാണെന്ന തരത്തിൽ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ ഒരു കാര്യംഓർക്കുക. പൊങ്ങച്ച സഞ്ചി പൊട്ടിയൊലിച്ചതിന്റെ ദുർഗന്ധം മൂലം കേരളംനാറുകയാണ്. പുഴുവരിക്കുകയാണ് നമ്മുടെ ആരോഗ്യ രംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: