പത്തനാപുരം: നാടിന്റെ നൊമ്പരമായി മാറുകയാണ് ആദിത്യയെന്ന പത്തുവയസുകാരിയുടെ അതിദാരുണ മരണം. മണ്ണുതേച്ച തറയിലെ മാളത്തിലിരുന്ന പാമ്പിന്റെ കടിയേറ്റാണ് പിഞ്ചുബാലിക മരണപ്പെട്ടത്. മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. അഞ്ചുവര്‍ഷത്തിനിടെ മൂന്ന് അപേക്ഷകള്‍ നല്‍കിയെങ്കിലും വീടെന്ന സ്വപ്നം അന്യമാവുകയായിരുന്നു ഈ കൊച്ചു കുടുംബത്തിന്.
1990-ല്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട്ടിലാണ് ആദിത്യയുടെ കുടുംബത്തിന്റെ താമസം. അടച്ചുറപ്പില്ലാത്ത നാശത്തിന്റെ വക്കിലെത്തിയ വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം പോലും ഗ്രാമസഭകളില്‍ നിന്ന് ലഭിച്ചിട്ടില്ല. തറയും ഭിത്തിയും മേല്‍ക്കൂരയും ഒരു പോലെ തകര്‍ന്ന വീടിന്റെ മുകള്ഭാഗം പ്ലാസ്റ്റിക് കെട്ടിയാണ് ചോര്‍ച്ചയില്‍ നിന്ന് രക്ഷ നേടുന്നത്. എന്നിരുന്നാലും മഴപെയ്താല്‍ വീട് ചോരും.
മണ്ണു തേച്ച തറയിലെ മാളത്തിലുïായിരുന്ന പാമ്പാണ് നിലത്തു കിടന്നുറങ്ങിയ ആദിത്യയെ കടിച്ചത്. ലൈഫ് മിഷന് വഴി എല്ലാവര്ക്കും വീടു നല്‍കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് നിര്‍ധന പട്ടികജാതി കുടുംബത്തിലെ പിഞ്ചു ബാലിക പാമ്പുകടിയേറ്റ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: