കുവൈറ്റ് സിറ്റി:ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം രണ്ടുമിനിട്ടുനേരം മൗനമാചരിച്ചു. അന്തരിച്ച കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും കുവൈത്തിലും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ നയ തന്ത്ര കാര്യാലയങ്ങള്‍ ,പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അതാത് രാജ്യത്തെ പ്രാദേശിക സമയം കാലത്ത് 11മണിക്ക് രണ്ട് മിനുറ്റ് നേരത്തെ മൗനം ആചരിച്ചു.
രാഷ്ട്ര പതി ഭവന് , പാര്‍ലമന്റ് , കേരള നിയമ സഭ മന്ദിരം മുതലായ നിരവധി കേന്ദ്രങ്ങളില്‍ ദുഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.
കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരോടും ഇന്ന് കാലത്ത് 11മണിക്ക് രണ്ട് മിനിറ്റ് നേരം മൗനം ആചരിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളിലും സമൂഹ്യ സംഘടനകളും സമൂഹത്തിലെ വിവിധ ഭാഗങ്ങളിലും ഉള്ള നിരവധി പേര് അന്തരിച്ച അമീറിന് ആദരവ് അര്‍പ്പിച്ചു.
ഇതിനു പുറമേ ഇന്ത്യന്‍ എംബസിയിലും ദുഖാചരണം ആചരിച്ചു.സ്ഥാനപതി സിബി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: