കൊല്ലം: മാസങ്ങളായി നാട്ടിലിറങ്ങി വനംവകുപ്പിനെ വെട്ടിച്ചു കറങ്ങിനടന്ന കരടി ഒടുവില്‍ കുടുങ്ങി. പാരിപ്പള്ളി പള്ളിമണില്‍ നിന്നും കെണിവച്ചു പിടികൂടിയ എട്ടു വയസ്സ് പ്രായം വരുന്ന പെണ്‍ കരടിയെ വനം വകുപ്പ് അച്ഛന്‍കോവില്‍ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയ കരടിയെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള പാലോട് റേഞ്ച് ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഡിവിഷണല്‍ ഓഫീസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ വെറ്റിനറി ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തി. പൂര്‍ണ ആരോഗ്യവാനായി കണ്ടതിനെ തുടര്‍ന്ന് കരടിയെ കട്ടില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. വീണ്ടും നാട്ടില്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ ആണ് ഉള്‍വനത്തില്‍ കൊണ്ടു വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
പള്ളിക്കല്‍ പാലവംകോഡ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കരടി വീഴുകയായിരുന്നു. പാലോട് അഞ്ചല്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ മാരുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ സ്പിന്നിങ് മില്ല് കോമ്പൗണ്ടില്‍ സ്ഥാപിച്ചിരുന്ന കൂട് പള്ളിക്കലില്‍ എത്തിച്ചു. കരടിയെ രണ്ടു തവണ കണ്ടുവെന്ന് പറഞ്ഞ പാലംകോഡ് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു തവണ കൂട്ടില്‍ കരടിയുടെ ഇഷ്ട ഭക്ഷണമായ നാടന്‍ തേനായിരുന്നു വച്ചിരുന്നത്. എന്നാല്‍ ഇക്കുറി തേനീച്ച കൂട് തന്നെ വയ്‌ക്കുകയായിരുന്നു. അതില്‍ കരടി വീണു.
പ്രദേശവാസികള്‍ തന്നെയാണ് കരടി കെണിയില്‍ വീണ വിവരം അറിയിക്കുന്നത്. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അജയന്റേയും പാലോട് ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ അജിത് കുമാറിന്റെയും നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: