കൊട്ടാരക്കര: നിലവിളിച്ച് കരഞ്ഞിട്ടും പേരക്കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച മുത്തച്ഛനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നം ആലുവിള വീട്ടില്‍ ചെറിയാനാ(72)ണ് പോലീസിന്റെ പിടിയിലായത്.
ചെറിയാന്റെ മകന്റെ മകനായ പതിനൊന്ന് വയസ്സുകാരനെയാണ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. തല്ലുന്ന ദ്യശ്യങ്ങള്‍ കുട്ടിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇവ വ്യാപകമായി പ്രചരിച്ചതോടെയാണ് മുത്തച്ഛന് പണികിട്ടിയത്.
കുട്ടിയെയും മാതാവിനെയും പോലീസ് വിളിച്ച് വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചതായി കൊട്ടാരക്കര സിഐ ജോസഫ് ലിയോണ്‍ പറഞ്ഞു.
കുട്ടികളെ തല്ലുന്നത് പതിവ്
പേരക്കുട്ടികളെ ചെറിയാന് തല്ലുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അടിക്കുന്ന സമയത്ത് കുട്ടിയുടെ മാതാവ് വീട്ടില്‍ ഇല്ലായിരുന്നു. മാതാവിനെ കാണിക്കാന്‍ വേണ്ടിയാണ് സഹോദരി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയായിരുന്നു. ചെറിയാന്റെ മകന് വിദേശത്താണ്. കുടുംബവഴക്കിന്റെ പേരില്‍ മരുമകളെയും പേരക്കുട്ടികളെയും ഇയാള്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: