ആലുവ: പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് പൂര്‍ണമായ തോതില്‍ നഷ്ട പരിഹാരം ലഭിക്കാത്തവര്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്ത്.
നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയവര്‍ അവസാനമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയയച്ചുവെങ്കിലും മറുപടി പോലും കിട്ടിയില്ലെന്നാണ് പരാതി. വോട്ടുകള്‍ ബഹിഷ്‌കരിക്കുന്നവരില്‍ ഒട്ടേറെ ഇടതു പക്ഷ അനുഭാവികളുണ്ട്. വോട്ടര്‍മാരുടെ പ്രതികരണം ഭയന്ന് വോട്ടര്‍ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കുന്നതിന് തോട്ടയ്‌ക്കാട്ടുകര ഭാഗങ്ങളില്‍ രാഷ്ടീയ നേതാക്കള്‍ വീടുകളില്‍ കയറിയിറങ്ങുന്നതിനും ഭയപ്പെടുകയാണ്.
പെരിയാറിനോട് ചേര്‍ന്നുള്ള തോട്ടയ്‌ക്കാട്ടുകര ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായത്. നഷ്ടപരിഹാരം ലഭിക്കാത്ത ചിലരൊക്കെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ കൂടി നിര്‍ദ്ദേശം പരിഹരിച്ചാണ് അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കാത്തവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അദാലത്തിന് തീയതിയും മറ്റും തീരുമാനിച്ചുവെങ്കിലും കൊറോണയെ തുടര്‍ന്ന് അദാലത്ത് മാറ്റി വയ്‌ക്കുകയായിരുന്നു. കോടതിയില്‍ നിരവധി കേസുകള്‍ പരിഗണിക്കാനുള്ളതിനാല്‍ അദാലത്തിനു വേണ്ടി സമയം ചെലവഴിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. അടുത്തിടെ വിവിധ താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് അദാലത്തുകള്‍ നടത്തിയെങ്കിലും അതില്‍ പ്രളയ പരാതികള്‍ പരിഗണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: