കളമശേരി: കൊറോണ രോഗിയായ മോഷണക്കേസിലെ പ്രതി മൂന്നാം തവണയും ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു.
കറുകുറ്റിയിലെ ജയില്‍ വകുപ്പിന്റെ കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ടു തവണ തടവുചാടിയ മോഷണ കേസിലെ പ്രതിയായ ഡ്രാക്കുള സുരേഷാണ് (38) കൊറോണ ചികിത്സാകേന്ദ്രമായ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. 30 ലക്ഷം രൂപ ചെലവാക്കി 140 സിസിടിവി കാമറകള്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
അക്രമകാരികളായ രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡിലായിരുന്നു പ്രതിയെ പ്രവേശിപ്പിച്ചത്. നേരത്തെയും ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണെന്ന് പോലീസ് പറയുന്നു. വാര്‍ഡ് ഭാഗത്തേക്ക് പോലീസിന് പ്രവേശനമില്ലെന്നും പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: