കൊച്ചി: ജില്ലയില്‍ ഇന്നലെ 925 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുറത്തുനിന്നെത്തിയ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 759 പേര്‍ക്കും ഉറവിടമാറിയാത്ത 123 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എട്ട് ആരോഗ്യപ്രവര്‍ത്തകരും ഐഎന്‍എച്ച്എസിലെ അഞ്ച് പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9952 ആയി.
402 പേരാണ് ഇന്നലെ ജില്ലയില്‍ രോഗമുക്തരായത്. 2283 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. ഇന്നലെ കൊറോണ പരിശോധനയുടെ ഭാഗമായി 2483 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു. 2153 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇനി 1391 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ഇന്നലെ 213 പേരെ ആശുപത്രിയില്‍, എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ എഫ്എല്‍ടിസികളില്‍ നിന്ന് 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: