തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പതിനാലു ജില്ലകളിലും 144 പ്രകാരം ജില്ലാ കളക്റ്റര്‍മാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു. പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ ഒരിടത്തും അഞ്ചിലധികം പേര് കൂട്ടം കൂടുന്നത് നിരോധിച്ചെങ്കിലും ക്രൈസ്തവ പള്ളികളിലെ കുര്‍ബാനയ്ക്ക് ഇത് ബാധകമല്ലെന്ന് സഭ. മെത്രാന്മാര്ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേവാലയങ്ങളില്‍ കുര്‍ബാന പഴയപടി തുടരാമെന്ന് വ്യക്തമാക്കി മെത്രാന്മാര്ക്ക് കെ.സി.ബി.സി സര്‍ക്കുലറും അയച്ചു.. അഞ്ചിലധികംപേര്‍ കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കുര്‍ബാനയ്ക്ക് ബാധകമാകില്ല. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭ സര്‍ക്കാരുമായി ആശയവിനിമയം നടത്തി. നിലവിലുള്ള മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ കുര്‍ബാന നടത്താം. കുര്‍ബാനകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ പൊലീസിന് കൃത്യമായ നിര്‍ദേശം നല്‍കണമെന്നാണ് കത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: