Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭവാനി ഖഡ്ഗം കയ്യേല്‍ക്കുന്നു

ശഹാജിയെ മോചിപ്പിക്കുന്നതിനായി ശിവാജി കൊണ്ഡാദുര്‍ഗം ബീജാപ്പൂരിന് വിട്ടുകൊടുത്തിട്ടുണ്ടായിരുന്നു. അത് തിരിച്ചുപിടിക്കാന്‍ നിശ്ചയിച്ചു. ഒരു സൈനിക നടപടിയില്‍ കൂടി കൊണ്ഡാണ കോട്ട തിരിച്ചുപിടിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 3, 2020, 04:49 pm IST
in Varadyam

1658 ല്‍ ഔറംഗസേബ് ദല്‍ഹിക്കു പോകുമ്പോള്‍ ബീജാപ്പൂര്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒരു എഴുത്തയച്ചിരുന്നു. ശിവാജിയെ സൂക്ഷിച്ചോണം എന്ന് സൂചിപ്പിച്ചായിരുന്നു അത്. 1656-ല്‍ ബീജാപ്പൂര്‍ ആദില്‍ശാഹ മുഹമ്മദ് അന്തരിച്ചതിനുശേഷം അദ്ദേഹത്തിന്റെ പത്‌നി മകന്‍ അലിയുടെ നാമധേയത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആദില്‍ശാഹയുടെ ഭരണമായിരുന്നു. ഈ പ്രദേശങ്ങളാണ് ശിവാജി കൈവശപ്പെടുത്തിയിരിക്കുന്നത്. ആദില്‍ ശാഹയുടെ പന്ത്രണ്ടിലേറെ കോട്ടകളാണ് ശിവാജിയുടെ കൈയിലേക്ക് പോയത്.

ശഹാജിയെ മോചിപ്പിക്കുന്നതിനായി ശിവാജി കൊണ്ഡാദുര്‍ഗം ബീജാപ്പൂരിന് വിട്ടുകൊടുത്തിട്ടുണ്ടായിരുന്നു. അത് തിരിച്ചുപിടിക്കാന്‍ നിശ്ചയിച്ചു. ഒരു സൈനിക നടപടിയില്‍ കൂടി കൊണ്ഡാണ കോട്ട തിരിച്ചുപിടിച്ചു. പഴയപടി കൊണ്ഡാണ ദുര്‍ഗത്തില്‍ ഭഗവപതാക പാറിത്തുടങ്ങി. ശിവാജിയുടെ സേനാനായകന്മര്‍ അടിമത്തച്ചങ്ങല വെട്ടിമുറിക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം സൈന്യാധിന്മാരെ വിളിച്ചുകൂട്ടി ഓരോരുത്തര്‍ക്കും ഓരോ കോട്ടയുടെ പേര് നിര്‍ദ്ദേശിച്ചു. അവര്‍ സ്വസൈന്യങ്ങളുമായിപ്പോയി. കോട്ടയുടെ മേല്‍ പുലികളെ പോലെ ആക്രമണം നടത്തി. ഓരോ കോട്ടകളും ജയിച്ചു. എല്ലാവരും നോക്കിനില്‍ക്കെ നാല്‍പത് കോട്ടകള്‍ മോചിപ്പിച്ചു. പുരുന്ദര്‍ദുര്‍ഗം, കല്യാണ്‍ദുര്‍ഗം എന്നിവകളും ഈ സന്ദര്‍ഭത്തിലാണ് ശിവാജിയുടെ കൈയില്‍ വന്നത്.

ഇതിനു ശേഷം ശിവാജി നാവികസേനയുടെ വിഷയത്തില്‍ ചിന്തിക്കാനാരംഭിച്ചു. പാശ്ചാത്യര്‍ സമുദ്രമാര്‍ഗം വന്ന് പടിഞ്ഞാറന്‍ സമുദ്രതീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. അവരുടെ നയവിനയപൂര്‍ണമായ വ്യവഹാരംകൊണ്ട് ദില്ലി ബാദുഷയും ബീജാപ്പൂര്‍ സുല്‍ത്താനും ആകര്‍ഷിക്കപ്പെട്ടിരുന്നു. പാശ്ചാത്യര്‍ക്ക് വ്യാപാരത്തിനായി പല ആനുകൂല്യങ്ങളും അവര്‍ അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ശിവാജിയുടെ ദൃഷ്ടിയില്‍ ഭാവിയില്‍ വിപത്ത് ഇവരില്‍നിന്നും ഉണ്ടാകും, പടിഞ്ഞാറന്‍ തീരം രക്ഷിക്കാന്‍ ശക്തായ നാവികസേനയുടെ ആവശ്യമുണ്ട്. ഇത് മനസ്സില്‍ കണ്ടുകൊണ്ട് നാവികസേനയുടെ നിര്‍മാണം ആരംഭിച്ചു.

ഇസ്ലാമിക സാമ്രാജ്യത്തെ നേരിടുന്നതുപോലെ തന്നെ ക്രൈസ്തവ സാമ്രാജ്യത്തേയും നേരിടേണ്ടിവരും എന്ന് ശിവാജിക്ക് അറിയാമായിരുന്നു.  അതിനായി സമുദ്രത്തില്‍ വിജയദുര്‍ഗം-സുവര്‍ണദുര്‍ഗം-കല്യാണദുര്‍ഗം എന്നീ ജലദുര്‍ഗങ്ങള്‍ നിര്‍മിച്ചു. നാവികസൈന്യത്തെ തയ്യാറാക്കി പരിശീലിപ്പിച്ചു യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചു. നാവിക സൈന്യാധിപനേയും നിയമിച്ചു.

അപ്പോഴേക്കും ജാവലിയില്‍ നിര്‍മാണത്തിലിരുന്ന പ്രതാപഗഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്രതാപഗഡിനോട് കിടപിടിക്കാന്‍ മറ്റു ദുര്‍ഗങ്ങളില്ലായിരുന്നു. അത്രയും കിടയറ്റതായിരുന്നു പ്രതാപദുര്‍ഗത്തിന്റെ നിര്‍മിതി. അവിടെ സ്വയംഭൂവായ ഒരു ശിവലിംഗം ലഭിച്ചു. ദുര്‍ഗത്തിന്റെ അധിദേവതയായി അതവിടെ വിധിപൂര്‍വം പ്രതിഷ്ഠിച്ചു. ഇക്കാലത്താണ് ശിവാജിയുടെ പ്രഖ്യാതമായ വാള്‍ ‘ഭവാനി ഖഡ്ഗം’ ലഭിച്ചത്. രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന നേതാജി പാല്‍ക്കറെ സ്വരാജ്യത്തിന്റെ സര്‍വസൈന്യാധിപനായി നിശ്ചയിച്ചു. ഇങ്ങനെ അനേകം സംഭവവികാസങ്ങള്‍ ഈ കാലത്ത് ഒരുമിച്ചു നടന്നു.

ശിവാജിയുടെ സ്വരാജ്യ പ്രവര്‍ത്തനം ബീജാപ്പൂരിന് അസഹ്യമായിത്തീര്‍ന്നു. പ്രതിദിനം ഓരോ കോട്ടകളായി ബീജാപ്പൂരിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത കേട്ട് അലി-ആദില്‍ ശാഹയുടെ മാതാവ് ഉലിയ-ബഡിയാ കത്തിജ്വലിച്ചു. സ്വഭാവംകൊണ്ട് ക്രൂരസര്‍പ്പത്തെപ്പോലെയായിരുന്നു ഇവര്‍. ഇനിയെങ്കിലും ശിവാജിയുടെ ആക്രമണത്തെ അടിച്ചമര്‍ത്തണം എന്നവര്‍ നിശ്ചയിച്ചു. അച്ഛനില്‍ കൂടി മകന് കൂച്ചുവിലങ്ങിടാം എന്നവര്‍ കരുതി. ബാദുഷായുടെ പേരില്‍ ശഹാജിരാജേക്ക് ഒരു പത്രം അയച്ചു. താങ്കളുടെ പുത്രന്റെ ഉദ്ദണ്ഡത വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഇത് ഉടന്‍തന്നെ തടയണം. അല്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരും എന്നായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം.

മകന്റെ പ്രതാപം അറിഞ്ഞ് പിതാവിനും സന്തോഷമായി. ശഹാജി നിര്‍ഭയനായി പത്രത്തിന് മറുപടി അയച്ചു. മകന്‍ എന്റെ നിയന്ത്രണത്തിലല്ല. എന്റെ വാക്കുകള്‍ അവന്‍ കേള്‍ക്കുന്നില്ല. താങ്കള്‍ക്ക് യഥോചിതം പ്രവര്‍ത്തിക്കാം. ഇതായിരുന്നു ശഹാജിയുടെ മറുപടി.

ബഡിയാബീഗത്തിന്റെ പ്രഥമതന്ത്രം പരാജയപ്പെട്ടു. അച്ഛനും മകനും വിശ്വാസവഞ്ചകരാണ് എന്നവര്‍ ശപിച്ചു. ശിവാജിയെ വകവരുത്തുക എന്നത് പ്രഥമകര്‍ത്തവ്യമായവരെടുത്തു. ഒരു വിശേഷസഭ അവര്‍ വിളിച്ചുകൂട്ടി. പ്രമുഖരായ 22 പേരെയാണ് വിളിച്ചിരുന്നത്. ഇതുകൂടാതെ മാറാട്ടാ നായകന്മാരും പഠാണ്‍ വീരന്മാരും സഭയില്‍ ക്ഷണിക്കപ്പെട്ടിരുന്നു. ബാദുഷായുടെ സിംഹാസനത്തിനു മുന്നില്‍ ഒരു തളികയില്‍ താമ്പൂലം വച്ചിട്ടുണ്ടായിരുന്നു. ശിവാജിയെ കൊല്ലാന്‍ സാമര്‍ത്ഥ്യമുള്ള പുരുഷ സിംഹത്തിന് താമ്പൂലം എടുക്കാം. ഇതൊരു വെല്ലുവിളിയായിരുന്നു.

ബീജാപ്പൂരിന്റെ ആസ്ഥാനം നിശ്ശബ്ദമായി. ആരും തലയുയര്‍ത്തുന്നില്ല. അത്രയധികം പ്രഭാവമായിരുന്നു ശിവാജിയുടേത്. താഴോട്ടു നോക്കിനില്‍ക്കുന്ന സേനാപതികളെക്കണ്ട് ഉലിയാബീഗത്തിന്റെ മുഖം ക്രോധംകൊണ്ട് ജ്വലിച്ചു. നിങ്ങളില്‍ ശിവാജിയെ പിടിച്ചുകൊണ്ടുവരാന്‍ തയ്യാറുള്ള ആരുമില്ലെയെന്നവര്‍ വിലപിച്ചു. അപ്പോഴും സഭ നിശ്ശബ്ദമായിരുന്നു. അതാ സഭാമധ്യത്തില്‍നിന്ന്  പര്‍വതാകാരമായ ഒരു ശരീരം എഴുന്നേറ്റ് ആസ്ഥാനഭൂമിയെ ഇളക്കിക്കൊണ്ട് മുന്നോട്ടു നടന്നുവന്നു. തളികയില്‍ വച്ചിരുന്ന താമ്പൂലം എടുത്തു. ഞാന്‍ ശിവാജിയെ പിടിച്ചുകെട്ടിക്കൊണ്ടുവരും എന്ന് പ്രഖ്യാപിച്ചു.

അതോടെ ആസ്ഥാനത്തുള്ളവരുടെ സിരകളില്‍ രക്തം ഓടിത്തുടങ്ങി. അന്തരീക്ഷത്തിന് മാറ്റം വന്നു.  ഉലിയബീഗത്തിന്റെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. എല്ലാവരും ഉത്സാഹത്തോടെ പറഞ്ഞുതുടങ്ങി. അഫ്‌സല്‍ ഖാന്‍ പ്രതിജ്ഞ ചെയ്താല്‍ അത് നടന്നിരിക്കും. വിശേഷ സഭ വിളിച്ചുകൂട്ടിയത് സാര്‍ത്ഥകമായി.

ഇതിനെത്തുടര്‍ന്ന്  അഫ്‌സല്‍ഖാന്‍ വലിയ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 12,000 കുതിരപ്പട, 10,000 കാലാള്‍പ്പട, 1200 ഒട്ടകങ്ങള്‍, ആനകള്‍, മഞ്ചങ്ങള്‍, പീരങ്കികള്‍, സ്‌ഫോടകവസ്തുക്കള്‍, ആഹാര പദാര്‍ത്ഥങ്ങള്‍, വ്യാപാരശാലകള്‍, ചെലവിനുള്ള ധനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഖജാനകള്‍ എന്നിവകള്‍ തയ്യാറായി. പുറപ്പെടുന്നതിനു മുന്‍പ് ഉലിയാബീഗവും അലി ആദില്‍ ശാഹയും അഫ്‌സല്‍ ഖാനെ വിളിച്ച് രഹസ്യമായി പറഞ്ഞു. ചതുരുപായവും പ്രയോഗിച്ച് ശിവാജിയെ കൊന്നുകളയുക. താങ്കള്‍ക്കതു സാധിക്കും, താങ്കളെക്കൊണ്ടേ സാധിക്കുകയുള്ളൂ എന്നെല്ലാം ഖാനെ മുക്തകണ്ഠം പ്രശംസിച്ചു. വജ്രം പതിച്ച ഒരു വാള്‍ സമ്മാനമായി കൊടുത്തു. അഫ്‌സല്‍ ഖാന്റെ കൂടെ വിഖ്യാതരായ പഠാന്‍-ഹബശീ-അറബി നായകന്മാരും ഏറെ മറാഠാ വീരന്മാരും ഉണ്ടായിരുന്നു. രാജദൂതനായി അഫ്‌സല്‍ ഖാന്റെ വിശ്വസ്തനായ കൃഷ്ണാജി ഭാസ്‌കര്‍ കുല്‍കര്‍ണി എന്ന ബ്രാഹ്മണനും പിന്തുടര്‍ന്നു.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.