തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ കൈമാറുന്നതില്‍ രജിസ്ട്രേഷന് വകുപ്പില്‍ നിന്ന് അട്ടിമറി സംശയിച്ച് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ്. ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ ഇഡി അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54-ാം വകുപ്പ് പ്രകാരമാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
രേഖകള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് വകുപ്പിന് ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)വീണ്ടും കത്ത് നല്‍കിയേക്കും. രേഖകള്‍ ലഭിക്കാന്‍ വൈകുന്നത് കേസന്വേഷണ നടപടികള്‍ തടസപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 11നാണ് ഇ.ഡി രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍, ആവശ്യമുന്നയിച്ച് 21 ദിവസം പിന്നിട്ടിട്ടും രജിസ്ട്രേഷന് വകുപ്പ് രേഖകള്‍ നല്‍കിയില്ല. വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് രജിസ്ട്രേഷന് വകുപ്പിന്റെ മറുപടി. രജിസ്ട്രേഷന് വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ.ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. മിക്കയിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടെന്നിരിക്കെ രേഖകള്‍ നല്കുന്നതില് നേരിടുന്ന കാലതാമസത്തില്‍ അന്വേഷണ സംഘത്തിന് അതൃപ്തിയുണ്ട്. സെപ്തംബര്‍ ഒമ്പതിന് ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 11നാണ് കേസെടുത്ത് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. കണ്ണൂര്‍, തിരുവനന്തപുരം എന്നീ മോല്‍വിലാസങ്ങളിലെ സ്വത്തിടപാടു വിവരങ്ങള്‍ ലഭ്യമാക്കാനാണ് അപേക്ഷ.
ബിനീഷ് കോടിയേരിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുുറ്റത്തിന് കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കളുടെ വിനിമയം മരവിപ്പിച്ചിരുന്നു. ബിനേഷിന്റെ സ്വത്തുക്കളുടെ ഉടമ്പടി-ബാധ്യത രേഖകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാനും സംസ്ഥാന രജിസ്ട്രാര്‍ക്ക് ഇഡി അപേക്ഷ നല്‍കിയിട്ട് ദവസങ്ങള്‍ പിന്നിട്ടു..
ബിനീഷിനെതിരേയുള്ള കേസില്‍, യുഎപിഎയുടെ 16 മുതല്‍ 18 വരെ വകുപ്പുകളും ബാധകമായേക്കുമെന്ന് സംശയിക്കുന്നതായി ഇഡി പറയുന്നു. സ്വര്‍ണക്കടത്തും ആ പണമുപയോഗിച്ചുള്ള രാജ്യദ്രോഹ പ്രവര്‍ത്തനവുമാണ് ആ കേസില്‍ യുഎപിഎ ചുമത്തിയത്. ബിനീഷിന്റെ ഇടപാടുകള്‍ക്ക് സ്വര്‍ണക്കടത്തുപണം വിനിയോഗിച്ചോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
ബിനീഷിന്റെ സ്വത്തു സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ത്രിസഭയിലും സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ചില ഉന്നതരിലും അവരുടെ മക്കളിലും എത്തുമെന്ന് ഉറപ്പായി. പങ്കാളിത്ത-ബിനാമി ഇടപാടുകള്‍ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും വിദേശത്തും ബിനീഷിന് സ്വത്തും ബിസിനസ് ഇടപാടുകളുമുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും മന്ത്രിമക്കളും പങ്കാളികളായ കൂട്ടിടപാടുകളും ബിനാമി ഇടപാടുകളുമാണ് ഏറെയും. റിയല്‍ എസ്റ്റേറ്റ്, മരുന്നു നിര്‍മാണ കമ്പനികള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര മേഖല, ഐടി വ്യവസായം തുടങ്ങിയവയിലാണ് കൂട്ടിടപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: