കൊടുവള്ളി: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ വെണ്ണകാടിലെ കിംസ് ട്രസ്റ്റ് ആശുപത്രിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. കാരാട്ട് ഫൈസലിന്റെ വീട്ടിലും കിംസ് ട്രസ്റ്റ് ആശുപത്രിയിലും ഇന്നലെ കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. പി.ടി.എ. റഹീം എംഎല്‍എയാണ് ആശുപത്രി ചെയര്മാന്.
കിംസ് ട്രസ്റ്റ് ഹോസ്പിറ്റലില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയ പശ്ചാത്തലത്തില്‍ ഈ ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും പി.ടി.എ. റഹിം എംഎല്‍എയുടെ സ്വത്തുക്കളും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്ന് ബിജെപി കൊടുവള്ളി നഗരസഭാ കമ്മറ്റി ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി. സദാശിവന്, ബിജു പടിപ്പുരക്കല്‍, വി. ഷിജികുമാര്‍, കെ.പി. മുരളീധരന്, ഷിബു പോര്‍ങ്ങോട്ടൂര്‍, ബിനീഷ് എന്നിവര്‍ സംസാരിച്ചു.
താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി താമരശ്ശേരിയില്‍ നടത്തിയ പ്രതിഷേധ നില്‍പ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. ബവീഷ്, സെക്രട്ടറിമാരായ കെ.പി. നിധിന്, സി.കെ. വിനീത്, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി കെ.സി. രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: