തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് തലയൂരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ഇടതുപക്ഷ സംഘടനയായ കെജിഒഎ എതിര്‍പ്പുമായി രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊറോണ വ്യാപനം എറ്റവും വ്യാപകമായ തലസ്ഥാന ജില്ലയിലെ ഏറ്റവും വലിയ പൊതുആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ നിയമിക്കുന്നില്ലെന്ന വസ്തുത നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു. രോഗബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും തിരുവനന്തപുരം തന്നെയാണ് മുന്നില്‍. എന്നാല്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തരെ നിയമിക്കാതെ സര്‍ക്കാര്‍ വരുത്തിയ അനാസ്ഥയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുന്നുവെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെ അനുനയത്തിന് ശ്രമിക്കുകയാണ് സര്‍ക്കാരിപ്പോള്‍.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്തത്. നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ രജനി ലീന കുഞ്ചന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: