കോഴിക്കോട്: വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്ക് സഹായം ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്തിന് പിന്നാലെ സിപിഎം നേതാവിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെയാണ് ഇന്നലെ ചോദ്യം ചെയ്തത്. കോഴിക്കോട് കല്ലായിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സബ് സോണല്‍ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറികളോളം തുടര്‍ന്നു. സിപിഎം നേതൃത്വത്തില്‍ നിലമ്പൂരില്‍ സംഘടിപ്പിച്ച പാട്ടുത്സവത്തിന് മേരിമാതാ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് തിരുവമ്പാടി സ്വദേശി സിബി വയലില്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടാണ് ഇ. പത്മാക്ഷനോട് ഇഡി ചോദിച്ചതെന്നാണ് വിവരം.
വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സിബി വയലിലിനെ സഹായിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ആര്യാടന് ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. സിബി വയലില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമാക്കാമെന്ന വാഗ്ദാനം നല്കി ആര്യാടന് ഷൗക്കത്തും എം.പി. വിനോദ് എന്നയാളും ചേര്‍ന്ന് സിബിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: