വടശേരിക്കര: മൂഴിയാർ ശബരിഗിരി ജല വൈദ്യുത പദ്ധതി പവർ ഹൗസിനു സമീപം തീപിടിത്തം. പൊട്ടിത്തെറിയിൽ ഉപകരണങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. സാധാരണ ഡ്യൂട്ടി സമയമല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആളപായമില്ല.
പവർ ഹൗസിനു മുകളിലുള്ള സ്വിച്ച് യാഡിലാണ് തീ പിടിത്തമുണ്ടായത്. യാർഡിലുള്ള ട്രാൻഫോർമാർ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സീതത്തോട്ടിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. അതിന് മുൻപ് തന്നെ കൂടുതൽ അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചു. തുടർന്ന് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: