തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് പ്രതികളെ രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടി കോടതി അലക്ഷ്യമെന്ന് നിയമവിദഗ്ധര്‍.
തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ചാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രാഥമിക തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായില്ലെങ്കില്‍ ഒരു അന്വേഷണ ഏജന്‍സിക്കും കൃത്യമായി റിപ്പോര്‍ട്ട് തയാറാക്കാനാകില്ലെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സാങ്കേതികമായി കേസ് ഡയറി കൈമാറിയില്ലെങ്കിലും അന്വേഷണം നടത്താം. എന്നാല്‍ തുടരന്വേഷണത്തെ അത് ബാധിക്കും. ആദ്യം എടുക്കുന്ന സാക്ഷിമൊഴികള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ മാറ്റം വരുന്നുണ്ടോയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകൂ.
മൊഴികളില്‍ വരുന്ന ചെറിയ വൈരുധ്യമോ സംശയമോ പോലും അന്തിമ വിധിയെ സ്വാധീനിക്കും. സംശയത്തിന്റെയും മൊഴികളുടെ വൈരുധ്യത്തിന്റെയും ആനുകൂല്യത്തില്‍ പ്രതികള്‍ രക്ഷപ്പെടും. അത്തരം സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയും അതാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം വയ്ക്കുന്നത്. കേസ് ഡയറി നല്‍കുന്നത് വൈകിപ്പിക്കും തോറും സാക്ഷികളെ മൊഴിമാറ്റിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സമയം ലഭിക്കും. ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കേസ് ഫയല്‍ കൈമാറാത്തത് കോടതിയലക്ഷ്യമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് നിയമ സ്ഥാപനങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന പോലിസ് മേധാവിക്ക് മുതല്‍ സിപിഒയ്ക്ക് വരെയുണ്ട്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ആ സാഹചര്യത്തില്‍ കേസ് ഡയറി കൈമാറാനുള്ള ഉത്തരവാദിത്വം ക്രൈംബ്രാഞ്ചിനുണ്ട്. സുപ്രീംകോടതിയില്‍ കേസുള്ളതിനാ
ല്‍ ഫയലുകള്‍ നല്‍കാനാകില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ നിലപാട് നിയമവിരുദ്ധമാണ്. സുപ്രീംകോടതി സിബിഐ അന്വേഷണം തടയാത്തതിനാല്‍ ഹൈക്കോടതി വിധി നിലനില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് ഫയല്‍ കൈമാറാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: