തിരുവനന്തിതപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാർക്കുള്ള അഭിമുഖം 19, 20, 21 തിയതികളിൽ നന്തൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും.
ഇന്റർവ്യൂ മെമ്മോ തപാൽ മാർഗ്ഗം അയക്കും. ഉദ്യോഗാർത്ഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ 12ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. ഇന്റർവ്യൂവിന് അവയുടെ അസ്സൽ സഹിതം ഹാജരാകണം.
പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും മറ്റു പിന്നാക്ക സമുദായത്തിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: