മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സീസണില്‍ മികച്ച കളി പുറത്തെടുത്ത് മുന്നേറുന്ന താരമാണ് മലയാളിയും രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിങ് കരുത്തുമായ സഞ്ജു സാംസണ്.
രണ്ടു മത്സരംകൊണ്ട് തന്നെ നിരവധി ആരാകരെ അദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. താന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദനയാണ്. ‘ഇന്ത്യ ടുഡേ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യം വെളിപ്പെടുത്തിയത്.
സഞ്ജുവിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന് റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്തയെന്നും സ്മൃതി മന്ദന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: