ലഖ്നൗ: ഹത്രാസില്‍ നടന്ന ദാരുണസംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ കുടുംബവുമായി ഇന്നലെ മുഖ്യമന്ത്രി സംസാരിച്ചു.
കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമപരമായ കടുത്ത ശിക്ഷ നല്‍കുമെന്നും യോഗി ഉറപ്പു നല്കി. യുവതിയുടെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് യുപിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഡല്‍ഹി വനിത കമ്മിഷന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: