കോട്ടയം: കൊറോണ സ്പെഷ്യലായി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-എറണാകുളം വേണാട് ഷൊര്‍ണൂര്‍ വരെ നീട്ടാന്‍ റെയില്‍വേയുടെ തീരുമാനം. ഞായറാഴ്ച മുതലാണ് ട്രെയിന്‍ ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുക. എല്ലാ ക്ലാസിലും റിസര്‍വേഷന്‍ നിര്‍ബന്ധമാണെന്ന് റെയില്‍വേ അറിയിച്ചു.
ഷൊര്‍ണൂരില്‍ നിന്നു ഉച്ചയ്ക്കു 2.35നു പുറപ്പെടുന്ന ട്രെയിന്‍ 5.10നും എറണാകുളത്തും രാത്രി 10.15നു തിരുവനന്തപുരത്തും എത്തും. ട്രെയിനിന് തിരുവനന്തപുരം പേട്ട, ചിറയന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പറവൂര്‍, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പളളി, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ജംക്ഷന്, എറണാകുളം ടൗണ്‍, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: