മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നടിമാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്‍സിബി അറിയിച്ചു.
കുറ്റക്കാരല്ലെന്ന് തെളിഞ്ഞതിനെത്തതുടര്‍ന്ന് ഇവര്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ ചുമതലപ്പെട്ടവര്‍ക്ക് ഉടന്‍ ശാസന പുറപ്പെടുവിക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് നടിമാരും ഒരേ രീതിയിലാണ് തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്. ഡ്രഗ് ചാറ്റ് നടത്തിയതായി സമ്മതിച്ച ഇവര്‍, ലഹരി ഉപയോഗം പൂര്‍ണമായി നിഷേധിച്ചു. ഇത് വിശ്വാസത്തിലെടുക്കുന്നില്ലെന്നും മൂവരും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയിരിക്കുന്നതെന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, സുശാന്തിന്റെ അച്ഛന്‍ കെ.കെ. സിങ് ഇന്നലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പാട്‌നയില്‍ കൂടിക്കാഴ്ച നടത്തി. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒരു മണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: