അബുദാബി: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴത്തി കിങ്സ് ഇലവന് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മുംബൈ ഇന്ത്യന്‍സ് ബൗളിങ് പരിശീലകന് ഷെയ്ന് ബോണ്ട് പറഞ്ഞു.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ഓപ്പണര്‍ മായങ്ക് അഗര്‍വാളും അടങ്ങുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര ശക്തമാണ്. ഈ സീസണില്‍ ഇത് വരെ കളിച്ച മത്സരങ്ങളില്‍ നിന്ന് രാഹുല്‍ 222 റണ്‍സും അഗര്‍വാള്‍ 221 റണ്‍സും നേടിയിട്ടുണ്ട്. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി കെ.എല്‍. രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ബോണ്ട് വെളിപ്പെടുത്തി.
മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച മുംബൈ ഇന്ത്യന്‍സും കിങ്സ് ഇലവന് പഞ്ചാബും രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്.
ഐപിഎല്ലില്‍ ഈ ടീമുകള്‍ ഇതുവരെ 24 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ പതിമൂന്ന് തവണയും മുംബൈ ഇന്ത്യന്‍സാണ് വിജയം നേടിയത്. കിങ്സ് ഇലവന് പതിനൊന്ന് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: