കൊട്ടാരക്കര: തെരുവോരം വീടാക്കിയവര്‍ക്ക് അന്നമൊരുക്കി സേവാഭാരതി. ഒരുമാസമായി മുടങ്ങാതെ ഉച്ചയൂണൊരുക്കി നല്‍കിയാണ് കൊട്ടാരക്കര നഗരത്തിലെ വീടില്ലാത്ത പാവങ്ങള്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ തുണയാകുന്നത്.
ലോക്ക്ഡൗണില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ആഹാരം ലഭിക്കാതെ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓണക്കാലത്ത് സേവാഭാരതി ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചത്. കരുണ വറ്റാത്ത കുറേ ആളുകളുടെ സഹായവും ഇതിന് സേവാഭാരതിക്ക് ലഭിക്കുന്നുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി എല്ലാ വൈകുന്നേരവും കഞ്ഞിയും പയറും വിതരണം ചെയ്യുന്ന പ്രവര്‍ത്തനവും വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്.
തെരുവോരങ്ങളില്‍ ഭക്ഷണവിതരണം ഒരുമാസം പിന്നിടുന്ന ഇന്നലെ പ്രവര്‍ത്തകര്‍ക്കൊപ്പം സേവാഭാരതി ജില്ലാ അധ്യക്ഷന്‍ ഡോ:എന്‍. എന്‍. മുരളിയും കൂടി. സെക്രട്ടറി എന്‍. സജികുമാര്‍, കെ.ആര്. വിനീഷ്, അനീഷ് കിഴക്കേക്കര, ബേബി കാടാംകുളം, ജെ.ആര്. അജിത്, അരുണ്‍ കാടാംകുളം, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: